ബന്ധങ്ങള്‍ ഇല്ലെങ്കിലും ജീവിക്കാം

IFMIFM
ഹൃദയം ഏറ്റുവാങ്ങാന്‍ ആളില്ല എന്ന വ്യഥയുമായി രാത്രിയില്‍ കിടക്കയില്‍ കരയുന്ന ഒരു നിരാശനാണോ നിങ്ങള്‍? സിനിമയ്‌ക്ക് പോകുന്നതിനും വിശേഷങ്ങള്‍ പങ്കു വയ്‌ക്കാനും കൂട്ടില്ലെന്ന് വിഷമിക്കുന്നയാള്‍? എന്നാല്‍ ബന്ധങ്ങളുടെ മറുവശത്ത് സ്വാതന്ത്ര്യത്തിന്‍റെ സൌന്ദര്യത്തെ നിങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിട്ടില്ല.

പങ്കാളിത്തം ബന്ധങ്ങളുടെ മനോഹരമായ വശമെങ്കിലും സ്വകാര്യത പ്രാധാനമാണെന്ന് വിശ്വസിക്കുന്നെങ്കില്‍ ഒറ്റപ്പെടല്‍ നല്ലത് തന്നെ. ഒരു നിമിഷം പിന്നിലേക്ക് ഇരുന്ന് ആലോചിച്ചു നോക്കൂ. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഒരു ബന്ധമേയുള്ളൂ. എന്നാല്‍ ഒരു ബന്ധത്തിലും കലരാത്ത നിങ്ങള്‍ക്കാകട്ടെ അനേകം ബന്ധം തുടരാനാകും. ഇഷ്ടം പോലെ ചെയ്യാനാകും.

ചിലപ്പോഴൊക്കെ പ്രണയം ശ്വാസം മുട്ടിക്കുന്നില്ലെ? മറ്റൊരാള്‍ക്കായി വ്യക്തിത്വം പണയപ്പെടുത്തേണ്ടിയും മറ്റൊരാളുടെ താല്പര്യങ്ങള്‍ക്കായി സ്വത്വം ബലി കഴിക്കേണ്ടിയും വ്യക്തിത്വത്തില്‍ കൃത്രിമത്വവും കലര്‍ത്തേണ്ടിയും വരുന്നില്ലെ? നിങ്ങളുടേത് മാത്രമല്ല. നിങ്ങളുടെ പ്രിയ പങ്കാളിയുടെയും സ്ഥിതി ഇതു തന്നെ.

ശരിക്കും എല്ലായ്‌പ്പോഴും നിങ്ങളുടെ കാര്യങ്ങളെ കുറിച്ച് ആകുലതയുള്ള ഒരു ഫോണ്‍കോള്‍ ആവശ്യമുണ്ടോ? പ്രിയപ്പെട്ട വിനോദത്തിനു പോകുമ്പോഴും സൂപ്പര്‍ താരത്തിന്‍റെ സിനിമ കാണുമ്പോഴും സാധനങ്ങള്‍ വാങ്ങുമ്പോഴും എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ഒരു അന്വേഷണം വേണോ?.

WEBDUNIA|
ഒറ്റപ്പെറ്റലിന്‍റെ സുഖവും സന്തോഷവും ആസ്വദിക്കാത്തതാണ് പ്രശ്‌നം. സുഹൃത്തുക്കള്‍ പ്രിയപ്പെട്ടവരുമായി സല്ലപിക്കട്ടെ. അസൂയപ്പെടാതെ ഒരു നിമിഷം ഒരു കണ്ണാടി നിങ്ങളുടെ മനസ്സിനു നേരെ പിടിക്കൂ. ചില കാര്യങ്ങള്‍ പരിഗണിച്ചാല്‍ മറ്റു കാര്യങ്ങള്‍ പോലെ തന്നെ ഏകനായിരിക്കുന്നതും മനോഹരമായ കാര്യമാണെന്ന് ബോധ്യമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :