സുഹൃത്തിന്‍റെ മനസ്സളക്കാം...

PROPRO
പ്രണയത്തിലാണോ? എന്നു ചോദിക്കുമ്പോള്‍ ഹേയ് ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രം. പ്രണയം തുറന്നു പറയാന്‍ ധൈര്യമില്ലാത്ത യുവതീയുവാക്കളുടെ മറുപടി ഇതാണ്. എന്നാല്‍ നാളുകള്‍ ചെല്ലുമ്പോള്‍ ദീര്‍ഘനാളായുള്ള നിങ്ങളുടെ സുഹൃത്ത് നിങ്ങളെ പ്രണയിച്ചു തുടങ്ങിയോ എന്ന ഒരു സംശയം ന്യായം. നിങ്ങളുടെ സുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുവോ? പ്രണയത്തിനും സൌഹൃദത്തിനും ഇടയിലെ നേര്‍ത്ത അതിരുകള്‍ തിരിച്ചറിയുക.

പ്രണയം കഠിന ഹൃദയനെ ലോല ഹൃദയനും ലോല ഹൃദയനെ അതിലോല ഹൃദയനുമാക്കുന്നു. മനസ്സില്‍ എന്ത് ഒളിപ്പിച്ചാലും ശരീരം അതിനു ബദല്‍ ചെയ്യുമെന്നാണ് മന:ശ്ശാസ്ത്രം പഠിപ്പിക്കുന്നത്. നിങ്ങളുടെ സുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നതായി നടിക്കാതിരിക്കാന്‍ പാടുപെട്ടാലും ശരീരം അതിനെതിരെയുള്ള പ്രവര്‍ത്തിക്കുന്നത് കാണുക.

1. ദീര്‍ഘനാളത്തെ ബന്ധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലാത്ത പോലെ തന്നെ സുഹൃത്തും പെരുമാറുന്നെങ്കില്‍ പ്രണയം തുറന്നു പറയാനുള്ള ഏറ്റവും നല്ല അവസരത്തിനായി കാത്തിരിക്കൂ. നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ സുഹൃത്ത് ബന്ധം അത്ര ശക്തമായ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ സുഹൃത്തിനെ സൌഹൃദത്തില്‍ തുടരാന്‍ വിട്ടേക്കൂ.

WEBDUNIA|
2. സൌഹൃദവലയങ്ങളില്‍ എല്ലാവരോടും കാട്ടുന്നതിനേക്കാള്‍ കൂടുതല്‍ സൌഹൃദം നിങ്ങളോട് എതിര്‍ ലിംഗത്തില്‍ പെട്ട സുഹൃത്ത് കാട്ടുന്നുണ്ടെങ്കില്‍, പ്രത്യേക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടി ചങ്ങാതി തല തിരിക്കുന്നെങ്കില്‍, സുഹൃത്തിനു താല്പര്യമില്ലാത്ത കാര്യങ്ങളില്‍ നിങ്ങള്‍ ഏര്‍പ്പെടുന്നത് സുഹൃത്തിന്‍റെ രക്തസമ്മര്‍ദ്ദം കൂടുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വേണ്ടി തുടിക്കുന്ന ഒരു ഹൃദയത്തിനുടമയാണ് നിങ്ങളുടെ സുഹൃത്തെന്ന് തിരിച്ചറിയുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :