കേള്‍ക്കാന്‍ കൊതിക്കുന്നത് പറയുമ്പോള്‍

PROPRO
പ്രണയം പറയാതെ പ്രണയിക്കുന്നത് ഒരു സുഖം തന്നെയല്ലെ? പരസ്പരം ഇഷ്ടമാണെന്ന് സങ്കല്‍പ്പിക്കുക, പ്രതീക്ഷകള്‍ മനസ്സില്‍ കൊണ്ട്നടക്കുക, സ്വപ്‌നം കാണുക.. അങ്ങനെയൊക്കെ. എന്നിരുന്നാലും പങ്കാളിയുടെയും നിങ്ങളുടെയും കണ്ണിനിടയിലെ സങ്കല്‍പ്പത്തിന്‍റെ മഞ്ഞ് മായ്ച്ച് കളയണമെന്നുണ്ടോ? എങ്കില്‍ പ്രണയം വെളിപ്പെടുത്തുക തന്നെ വേണം.

മനസ്സില്‍ പ്രണയം തുളുമ്പുമ്പോള്‍ എതിര്‍ലിംഗത്തില്‍ പെട്ട നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തില്‍ നിന്നും നിങ്ങള്‍ ഏറ്റവുമധികം കേള്‍ക്കാനും സുഹൃത്തിനോട് പറയാനും കൊതിക്കുന്ന വാക്കുകള്‍ എന്തായിരിക്കും? തീര്‍ച്ചയായും ‘ഞാന്‍ നിന്നെ പ്രണയിക്കുന്നു’ എന്നോ ഇംഗ്ലീഷില്‍ ‘ഐ ലവ് യൂ’ എന്ന മൂന്ന് വാക്കുകളോ ആയിരിക്കും.

ഒരാള്‍ക്ക് മടുക്കുന്നത് വരെ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന നിങ്ങള്‍ പ്രണയത്തില്‍ അകപ്പെടുമ്പോള്‍ കേള്‍ക്കാന്‍ കൊതിക്കുന്നത് തീര്‍ച്ചയായും ഈ മൂന്ന് വാക്കുകള്‍ ആണ്. എന്നാല്‍ ഒരിക്കല്‍ ഈ മൂന്ന് വാക്കുകള്‍ കേള്‍ക്കുന്നതോടെ തിരിച്ചറിയാത്ത ഒരു അനുഭൂതിയിലേക്ക് പറന്നുയരുന്നതായി തോന്നും. അതാണ് പ്രണയത്തിന്‍റെ ലഹരിയും.

WEBDUNIA|
തീര്‍ച്ചയായും നിങ്ങള്‍ യഥാര്‍ത്ഥ പ്രണയത്തില്‍ ആണെങ്കില്‍ ഏറ്റവും വൈകാരികമായി അവതരിപ്പിക്കേണ്ട പ്രണയം വെളിപ്പെടുത്തല്‍ എത്ര ശ്രദ്ധയോടെ ആകണമെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? അതിന് ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നതും ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു എന്നതുമുള്ള വ്യത്യാസം തിരിച്ചറിയണം. ഒരോ വാക്കുകളും ഉപയോഗിക്കുന്നത് ശരിയായ അവസരത്തില്‍ ശരിയായ സമയത്ത് ശരിയായ ആളോട് എന്ന കാര്യമെല്ലാം ഉറപ്പ് വരുത്തുകയും ചെയ്യണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :