സിനിമയിലെ മിന്നും താരം, ജീവിതത്തിലെ പച്ചയായ സ്ത്രീ - അതാണ് പാർവതി

വെള്ളി, 22 ഡിസം‌ബര്‍ 2017 (15:00 IST)

പാർവതി - മലയാള സിനിമയുടെ തിളങ്ങുന്ന പെണ്മുഖം. 2017ന്റെ അവസാന നാളുകളിൽ പാർവതിയായിരുന്നു സോഷ്യൽ മീഡിയകളിലെ താരം. വിഷയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കസബയെന്ന മസാലപ്പടം. ചിത്രത്തിലെ സ്ത്രീവിരുദ്ധതയും അശ്ലീലവും നടി പരസ്യമായി തുറന്നു പറഞ്ഞു. 
 
മമ്മൂട്ട്യുടെ രാജൻ സക്കറിയ എന്ന കഥാപാത്രത്തെയായിരുന്നു പാർവതി വിമർശിച്ചത്. എന്നാൽ, പാപ്പരാസികളും ഫാൻസും ചേർന്ന് അത് മമ്മൂട്ടിയെന്ന നടനെയാക്കി. പിന്നീട് അങ്ങോട്ട് വിവാദങ്ങളുടെ പെരുമഴയായിരുന്നു. കേട്ടാൽ അറയ്ക്കുന്ന തെറികൾ പാർവതിക്ക് നേരെ വർഷിച്ചു തുടങ്ങി. 
 
കസബയുടെ സംവിധായകൻ നിഥിൻ രൺജി പണിക്കർ, നടൻ ജോയ് മാത്യു, ജൂഡ് ആന്റണി തുടങ്ങിയവരെല്ലാം പർവതിക്കെതിരെ പരസ്യമായി വിമർശനവുമായി രംഗത്ത് വന്നു. ഇതുവരെ അറിയാ‌ത്തവർ വരെ വിഷയത്തിൽ പ്രതികരിച്ചു. മമ്മൂട്ടിയെന്ന് വൻമരത്തിനെ പിടിച്ച് കുലുക്കാൻ പാർവതി ശ്രമിച്ചു എന്നതായിരുന്നു ഇവരുടെ പ്രശ്നം. 
 
സ്ത്രീപക്ഷ സിനിമയിൽ അഭിനയിക്കാൻ പാർവതി സമ്മതം മൂളിയില്ലെന്ന കഥ വരെ നിർമാതാവ് വെളിപ്പെടുത്തി. തനിക്കെതിരായ വാർത്തകൾ ചൂടുപിടിക്കുമ്പോഴും പാർവതി ഇതൊന്നും എന്ന് ബാധിക്കുന്ന പ്രശ്നമേ അല്ല എന്ന ഭാവത്തിൽ തന്റെ തിരക്കുകളുമായി മുന്നോട്ട് പോയി. തന്റെ നിലപാടിൽ നിന്നും പാർവതി ഒരിക്കലും പിന്നോട്ട് ചലിച്ചില്ല. അതാണ് പെൺകരുത്തെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു പാർവതി.     ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുഖ്യമന്ത്രി പറഞ്ഞു, ‘കടക്ക് പുറത്ത്’- വിവാദങ്ങളുടെ തുടക്കം ഇത്

നവമാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ...

news

അടിച്ചുഫിറ്റായി അമ്മയെയും സഹോദരനെയും വെടിവച്ച സ്ത്രീ പിടിയില്‍

അമിതമായി മദ്യപിച്ച ശേഷം അമ്മയെയും സഹോദരനെയും വെടിവച്ച സ്ത്രീ പിടിയില്‍. സ്ത്രീയുടെ ...

news

കേരളത്തിനും മലയാളികൾക്കും ഇത് അഭിമാന നിമിഷം!

ഇന്ത്യയിലെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കോഴിക്കോട് കളക്ടർ ...

news

'തള്ളന്താനം' ട്രോളന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവന്‍ !

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി ...

Widgets Magazine