തിയേറ്ററു‌കളിൽ എഡ്ഡിയുടെ വിളയാട്ടം, മാസ്റ്റർപീസ് ആദ്യദിനം നേടിയത്...

വെള്ളി, 22 ഡിസം‌ബര്‍ 2017 (10:23 IST)

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് എത്തി. തിയേറ്ററുകളുടെ എണ്ണത്തിലും ഫാൻസ് ഷോകളുടെ എണ്ണത്തിലും മാസ്റ്റർപീസ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. തിയേറ്ററുകളിൽ എഡ്ഡി തരംഗം സൃഷ്ടിക്കുകയാണ്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ എത്രയാണെന്ന ആകാംഷയിലാണ് ആരാധകർ. 
 
70 ശതമാനം ഒക്യുപൻസിയിൽ കേരളം മുഴുവൻ താണ്ഡവമാടിയ മാസ്റ്റർപീസ് ആദ്യദിനം സ്വന്തമാക്കിയത് 4.20 കോടിയാണെന്ന് റിപ്പോർട്ടുകൾ. മലയാള ചിത്രങ്ങളുടെ കണക്കെടുത്താൽ ഗ്രേറ്റ് ഫാദർ ആണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. അതേസമയം, മാസ്റ്റർപീസിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് ഇതുവരെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടും ഇല്ല. 
 
അന്യഭാഷാ ചിത്രങ്ങളെക്കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ബാഹുബലി തന്നെ ആണ് ഇപ്പോള്‍ മുന്നില്‍. മലയാളചിത്രങ്ങളില്‍ മമ്മൂട്ടിയുടെ തന്നെ ദ ഗ്രേറ്റ്ഫാദറും. ബാഹുബലി 6.27 കോടി നേടിയ ബാഹുബലിയേയും 6.10 കോടി നേടിയ മെർസലിനേയും 4.31 കോടി നേടിയ ഗ്രേറ്റ് ഫാദറിനേയും പൊട്ടിക്കാൻ മാസ്റ്റർപീസിനു കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  
 
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദ്യദിന കലക്ഷന്‍ നേടിയ ഗ്രേറ്റ്ഫാദറിനെ മറികടക്കാനാകും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഔദ്യോഗിക കണക്കുകൾ ഇന്ന് പുറത്തുവിട്ടേക്കും. ഒരു മലയാളചിത്രം നേടിയ ഏറ്റവും ഉയര്‍ന്ന കലക്ഷനെന്ന റെക്കോര്‍ഡ് പക്ഷേ ഇപ്പോഴും പുലിമുരുകന്‍റെ പേരിലാണ്. ഇത് പൊട്ടിക്കാൻ മാസ്റ്റർപീസിനു കഴിയുമോ എന്നും ആരാധകർ ഉറ്റു നോക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കുതിരയുടെ മുന്നില്‍ മൂക്കും കുത്തി വീഴാന്‍ താത്പര്യമില്ല; മനസ് തുറന്ന് നിവിന്‍

സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാവാനുള്ള തയ്യാറെടുപ്പിലാണ്. അതിനായി ...

news

രാജകുമാരന്‍ വന്നു.... പ്രണവ് മോഹന്‍ലാലിന്‍റെ ‘ആദി’യുടെ ട്രെയിലര്‍ കാണാം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ആദി’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസായി. ഒരു ഗംഭീര ...

news

'സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് ഞാൻ' - വൈറലായി മാസ്റ്റർപീസിലെ പഞ്ച് ഡയലോഗ്

'സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് ഞാൻ'. ഇത് ഇന്ന് റിലീസ് ആയ മാസ്റ്റർപീസിലെ മമ്മൂട്ടി ...

news

മാസ്റ്റര്‍പീസ് ബ്രഹ്‌മാണ്ഡം, കിടിലന്‍ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍; മമ്മൂട്ടി ഉജ്ജ്വലം! - ആദ്യ റിവ്യൂ

മലയാള സിനിമാ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഏറെക്കാലമായി കാത്തിരുന്ന ‘മാസ്റ്റര്‍പീസ്’ ...

Widgets Magazine