കപ്പ് ഷാജി പാപ്പനും പിള്ളേരും കൊണ്ടുപോയി കെട്ടോ...

കപ്പടിച്ചേ... ചിരിയുടെ മാലപ്പടക്ക‌വുമായി ഷാജി പാപ്പനും പിള്ളേരും എത്തിക്കഴിഞ്ഞു!

എസ് ഹർഷ| Last Updated: വെള്ളി, 22 ഡിസം‌ബര്‍ 2017 (14:40 IST)
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വൻ‌പരാജയമായ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ ഇത്രയധികം കാത്തിരിക്കുന്നത്. കാത്തിരുപ്പുകൾ വെറുതേയായില്ല. ഷാജി പാപ്പനും പിള്ളേരും കളി തുടങ്ങി. ഓരോ സീനിനും കഥാപാത്രങ്ങൾക്കും കിട്ടുന്ന കൈയ്യടി അക്ഷരാർത്ഥത്തിൽ ജയസൂര്യയെ തന്നെ അമ്പരപ്പിച്ചി‌ട്ടുണ്ടാകും.

മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2. എങ്ങനെയാണ് ഒരു പരാജയചിത്രത്തിന് ഇത്രയധികം ആരാധകർ എന്ന കാര്യത്തിൽ ഇനിയാർക്കും സംശയമുണ്ടാകില്ല. ആ സംശയവും പരാതിയും തീരുന്നത് ആട് 2വിൽ തന്നെ.

ആദ്യ ഭാഗത്തിൽ പറ്റി പോയ പാളിച്ചകൾ എല്ലാം തന്നെ ശരിയാക്കുന്ന കാര്യത്തിൽ സംവിധായകനും അണിയറപ്രവൃത്തകരും വിജയിച്ചുവെന്ന് വേണം പറയാൻ. ആദ്യ ഭാഗത്തിലെ താരങ്ങൾ രണ്ടാം ഭാഗത്തിൽ കുറേയേറെ മികവോടെ തന്നെ വന്നു. കുറച്ച് കൂടി കാൻവാസിലും കളർഫുളുമായിരുന്നു ആട് 2.


ഷാജി പാപ്പനായി മിന്നിച്ചു. ട്യൂഡ് ആയി വിനായകനും പൊളിച്ചു. ജയസൂര്യ കഴിഞ്ഞാൽ വിനായകൻ ആണ് മുഖ്യ ആകർഷണം. ഇനിയുള്ള ആഘോഷങ്ങളിലെല്ലാം ഷാജി പാപ്പന്റെ ഡ്രസ് കോഡ് ട്രെന്റാകുമെന്ന് ഉറപ്പ്. ചിരിയുടെ മാലപ്പടക്കം തന്നെയായിരുന്നു ആട് 2. വെറും ചിരി അല്ല, കളർഫുൾ ചിരി. ടൺ കണക്കിന് ഫൺ എന്ന് തന്നെ പറയാം.

ആദ്യഭാഗത്തിൽ ആടാണ് വിഷയം എങ്കിൽ ഇതിൽ പാപ്പനും കൂട്ടരും നേരിടുന്നത് നോട്ട്നിരോധന പ്രശ്നമാണ്. നോട്ട് നിരോധനവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ട്രെയിലർ കണ്ട് ഏറ്റവും അധികം ആളുകൾ ചോദിച്ചത് 'ആടെവിടെ പാപ്പാനെ?' എന്നായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരവും തരുന്നുണ്ട്. പിങ്കി ആട് കുടുംബമായി പാപ്പന്റെ വീട്ടിൽ തന്നെയുണ്ട്.



സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ആദ്യഭാഗത്തിലെ ബി ജി എം തന്നെയാണ് ഉപയോഗിച്ചി‌രിക്കുന്നത്. അതിനാൽ, കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കല്ലുകളിയൊന്നും തോന്നിയില്ല. ബി ജി എം ആദ്യഭാഗത്തിലേത് തന്നെ ഉപയോഗിച്ചത് എന്തുകൊണ്ടും നന്നായെന്ന് തോന്നി. പോരായ്മയായി ഗാനങ്ങൾ മാത്രമായിരുന്നു. ഒന്നാം ഭാഗത്തിന്റെ അത്രയും പഞ്ച് ഗാനങ്ങൾ ആയിരുന്നില്ല.

ഛായാഗ്രഹണം നിർവഹിച്ച വിഷ്ണു നാരായണൻ എന്നിവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഓരോരോ കഥാപാത്രങ്ങൾക്കും വേറിട്ട പശ്ചാത്തല സംഗീതവും ആവേശമുണ്ടാക്കുന്ന പശ്ചാത്തല ഗാനവുമായിരുന്നു.

ക്രിസ്തുമസ് സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ദിവസങ്ങളല്ലേ? കൈകൊട്ടി ചിരിക്കാൻ, മനം നിറഞ്ഞ് ആസ്വദിക്കാൻ കുട്ടികൾക്കും കുടുംബത്തിനും ഒരുപോലെ പ്രിയമാകാൻ ഷാജി പാപ്പനും പിള്ളെർക്കും കഴിയുമെന്ന് ഉറപ്പ്. സംവിധായകന്റെ തന്നെ വാക്കുകൾ കടമെടുത്താൽ ഒരു അമർ ചിത്രകഥ പോലെ സിമ്പിൾ ആയൊരു സിനിമ. അതാണ് ആട് 2.

റേറ്റിംഗ്: 4/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :