സിദ്ധനാഥ് മഹാദേവന്‍

WDWD
ഹൈന്ദവ, ജൈന മതങ്ങളിലെ പുരാതന ലിഖിതങ്ങളില്‍ ഈ പ്രദേശത്തെ കുറിച്ച് പരാമര്‍ശമുണ്ട്. മോക്ഷം പ്രാപിക്കാന്‍ ഈ സ്ഥലം അനുയോജ്യമാണെന്ന് ലിഖിതങ്ങളില്‍ പറയുന്നുണ്ട്. അമാവാസി, പൌര്‍ണ്ണമി, സംക്രാന്തി ശിവരാത്രി ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഇവിടെയെത്തി നര്‍മ്മദാ നദിയില്‍ കുളിച്ച് സിദ്ധനാഥനെ വണങ്ങുന്നു.

ഈ ക്ഷേത്രം 10, 11 നൂറ്റാണ്ടുകളില്‍ ചന്ദല്‍, പര്‍മര്‍ രാജവംശങ്ങള്‍ പുനര്‍നിര്‍മ്മിച്ചിരുന്നു. ക്ഷേത്രത്തിലെ ശില്പവേലകള്‍ അതിമനോഹരമാണ്. ക്ഷേത്രത്തിലെ ചുമരുകളും സ്തൂപങ്ങളും ഭഗവാന്‍ ശിവന്‍, ഭൈരവന്‍, ഗണപതി, ചാമുണ്ഡി, ഇന്ദ്രന്‍, മറ്റ് ദേവീ ദേവന്മാര്‍ എന്നിവരുടെ ശില്പങ്ങളാ‍ല്‍ അലം‌കൃതമാണ്.

ശ്രാവണമാസത്തില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രകൃതി കനിഞ്ഞനുഗ്രഹിക്കുന്നു. വൃക്ഷലതാദികള്‍ പച്ച പുതച്ച് നില്‍ക്കുന്ന കാഴ്ച നയനാനദകരമാണ്.

എത്താനുളള മാര്‍ഗ്ഗ
WDWD


റോഡ്: നെമാവര്‍ ഇന്‍ഡോറില്‍ നിന്ന് 130 കിലോ മീറ്ററും ഭോപ്പാലില്‍ നിന്ന് 170 കിലോമീറ്ററും( ഹര്‍ദ വഴി) അകലെയാണ്.

WEBDUNIA|
തീവണ്ടി: അടുത്ത റെയില്‍‌വെ സ്റ്റേഷന്‍ ഹര്‍ദ( മധ്യ റെയി‌വേയുടെ ഡല്‍‌ഹി-മുംബൈ പാത) പതിനഞ്ച് കിലോമീറ്റര്‍ അകലെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :