മഹാകേദാരേശ്വര്‍ ക്ഷേത്രം

WDWD
1859-95 കാലയളവില്‍ മഹാരാജ ദുലെസിംഗ് ക്ഷേത്രവും സമീപമുള്ള കുളവും പുനര്‍നിര്‍മ്മിക്കുന്നതിനായി ഒന്നരലക്ഷം രൂപ സംഭാവന ചെയ്യുകയുണ്ടായി. തന്‍റെ ഭരണകാലത്ത് രാജാ ജസ്‌വന്ത് സിംഗ് ക്ഷേത്ര പുരോഹിതന് ഉപജീവനം കഴിക്കുന്നതിനായി കുറച്ച് സ്ഥലം നല്‍കുകയും ചെയ്തു. പിന്നീട് 1991-92ല്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയുണ്ടായി. ഇതിന് രത്‌ലം ജില്ലാ ഭരണകൂ‍ടം രണ്ട് ലക്ഷം രൂപ സംഭാവന നല്‍കുകയുണ്ടായി.

സൈലാന രാജാവിന്‍റെ കാലം മുതല്‍ക്ക് തന്നെ ക്ഷേത്രം നിലവിലുണ്ടെന്ന് പുരോഹിതനായ ആവന്തിലാല്‍ തൃവേദി പറഞ്ഞു. തങ്ങളുടെ നാ‍ലാം തലമുറയാണ് ഇപ്പോള്‍ ഭഗവനെ സേവിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ശ്രാവണ മാസത്തില്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മഹാശിവരാത്രി, വൈശാഖ പൌര്‍ണ്ണമി, കാര്‍ത്തിക പൌര്‍ണ്ണമി തുടങ്ങിയ അവസരങ്ങളില്‍ വലിയ തോതില്‍ ആഘോഷം സംഘടിപ്പിക്കുന്നു.

എത്താനുള്ള മാര്‍ഗ്ഗം

റോഡ്: രത്‌ലത്തില്‍ നിന്ന് ബസ്, ടാക്സി സര്‍വീസുകള്‍ ലഭിക്കു
WDWD


റെയില്‍: രത്‌ലം ഡല്‍‌ഹി-മുംബൈ പാതയിലെ പ്രധാന റെയില്‍‌വേ സ്റ്റേഷനാണ്.

ഗായത്രി ശര്‍മ്മ|
വിമാനം: ഇന്‍ഡോറിലെ ദേവി അഹ‌ല്യഭായി ഹോല്‍ക്കര്‍ ആണ് എറ്റവും അടുത്ത വിമാനത്താ‍വളം. 150 കിലോമീറ്റര്‍ ദൂരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :