അയ്യപ്പന്റെ എഴുന്നള്ളത്ത് ശരം കുത്തിയില്‍ സമാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ജനുവരി 2023 (15:31 IST)
മകരവിളക്ക് ദിവസം മുതല്‍ മണിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച അയപ്പന്റെ എഴുന്നള്ളത്ത് ശരം കുത്തിയില്‍ സമാപിച്ചു.ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് അയ്യപ്പന്‍ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നത്. എഴുന്നള്ളത്ത് തിരികെ വരുമ്‌ബോള്‍ വാദ്യമേളങ്ങളുടെ അകമ്ബടി ഇല്ലാതെ നിശബ്ദമായാണ് വരുന്നത്. തീര്‍ത്ഥാടനകാലത്ത് മാറ്റി നിര്‍ത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പന്‍ തിരികെ വിളിച്ചുകൊണ്ടു വരുന്നു എന്ന സങ്കല്‍പ്പത്തിലാണ് ശബ്ദങ്ങളില്ലാതെ നിശബ്ദമായി വരുന്നത്.

ഇന്ന് രാത്രി ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിക്കും. നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് അയ്യപ്പ ദര്‍ശനത്തിന് അവസരം ഉള്ളത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :