രാമകൃഷ്ണമിഷന്‍

SDreeramakrsina
WEBDUNIA|
file
ഗുരവായ ശ്രീരമാകൃഷ്ണ പരമഹംസന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനായി സ്വാമിവിവേകാനന്ദന്‍ സ്ഥാപിച്ചതാണ ശ്രീരാമകൃഷ്ണമിഷന്‍.

സാധകരായ ചെുപ്പക്കാര്‍ക്കും ഗൃഹസ്ഥന്മാര്‍ക്കും ധ്യാനത്തിനും വേദാന്തവിചാരത്തിനും ഉദ്ദേശിച്ച് വിവേകാനന്ദനും രാമകൃഷ്ണ പരമഹംസരുടെ അന്തരംഗ ശിഷ്യന്‍മാരും കൂടി ആംഭിച്ച പ്രസ്ഥാനം കൂടിയാണിത്.

പിന്നീട് ഈ പ്രസ്ഥാനം ആധ്യാത്മിക കാര്യങ്ങള്‍ക്കെന്നപോലെ സമൂഹസേവനത്തിനും ജീവകാരുണ്യപ്രവര്‍ത്തനത്തിനും മിഷന്‍ മുന്‍തൂക്കം നല്‍കി.

ആത്മസത്തയെ കണ്ടെത്തലും ലോക ശ്രേയസ്സുമായി മിഷന്‍റെ മുദാവാക്യം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായി രാമകൃഷ്ണ മിഷന്‍മാറി. ആതുരാലയങ്ങള്‍, ഗുരുകുലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണാലയങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ മിഷന്‍റെ കീഴിലുണ്ട്.

രാമകൃഷ്ണമിഷന്‍റെ ചിഹ്ന
SreeRamakrishna Mission  Logo
file


സ്വാമി വിവേകാനന്ദന്‍ രൂപകല്‍പ്പന ചെയ്തതാണ് ശ്രീരാമകൃഷ്ണമിഷന്‍റെ ചിഹ്നം. ഈ ചിഹ്നത്തിന്‍റെ അര്‍ത്ഥം അദ്ദേഹം വ്യാഖ്യാനിച്ചതിങ്ങനെയാണ്.

ഇളകുന്ന തിരമാല കര്‍മ്മ പ്രപഞ്ചമാണ്. താമര ഭക്തിയും ഉദിച്ചുയരുന്ന സൂര്യന്‍ ജ്ഞാനമാണ്. വര്‍ത്തുളാകൃതമായ സര്‍പ്പം അന്തര്‍ലീനമായ യോഗശക്തിയാണ് അരയന്നം ആത്മാവും, കര്‍മ്മവും ജ്ഞാനവും, ഭക്തിയും യോഗവും കൂടിച്ചേരുമ്പോള്‍ ആത്മസത്യം വെളിവാകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :