ഗുരുവായൂരില്‍ ശ്രീകൃഷ്ണ ഭഗവാന്റെ പ്രതിഷ്ഠ നടന്നത് 5110 ന് മുമ്പ് മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ഉല്‍പ്പന്ന ഏകാദശി നാളിലായിരുന്നു.
ഇതാണ് പിന്നീട് ഗുരുവായൂര്‍ എകാദശി എന്ന് പ്രസിദ്ധമായത്എന്നാണ് ഒരു വിശ്വാസം. ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ട് ഈ ഏകാദശി ഗുരുവായൂര്‍ പ്രതിഷ്ഠാദിനം ആണ്.ഭഗവാന് കൃഷ്ണന് അര്ജുനന് ഗീതോപദേശം നടത്തിയ ദിവസമായതിനാല്‍ ഗീതാദിനം കൂടിയാണിത്.
ഏകാദശികളില്‍ ഏറ്റവും വിശിഷ്ഠമായത് ഗുരുവയൂര് ഏകാദശിയാണ്.ഏകാദശിതൊഴാനും ദശമി വിളക്ക് കാണാനും ഒട്ടേരെ ഭക്തജനങ്ങള്‍ തിങ്കളാഴ്ച വൌഇകെട്ടോറ്റെ ഗുരുവയൂരില്‍ എത്തിയിരുന്നു..
ഗുരുവായൂര്‍ എകാദശി നാളില്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം.
ഒരു വര്‍ഷത്തില്‍ 26 ഏകാദശികളുണ്ട്. അവയെല്ലാം വളരെ വിശിഷ്ഠവുമാണ്. ഏകാദശി എന്നാല്‍ വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം എന്നാണ് അര്‍ത്ഥം. ഏകാദശിയുടെ തലേ ദിവസം - ദശമി ദിവസം - മുതല്‍ വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു.
എകാദശി നാളില്‍ രാവിലെ മൂന്ന് മണി മുതല്‍ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്‍ണ്ണമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളില്‍ തുളസീ തീര്‍ത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.
ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. ക്രമേണ പഴങ്ങള്‍ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം.
ഗുരുവായൂര്‍ ഏകാദശിയും ഇതേ ചിട്ടകളോടെ തന്നെയാണ് അനുഷ്ഠിക്കേണ്ടത്.
ഭൂമി സംബന്ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന് അരിഷ്ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതുതരത്തിലെങ്കിലും വസൂലാക്കും വ്യാപാരത്തില്‍ ലാഭം ഉണ്ടാകും.
മിഥുനം
രാഷ്ട്രീയരംഗത്തെ അപമാനം മാറും. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന് അപമാനം. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും.
കര്‍ക്കടകം
രോഗങ്ങള്‍ ശമിക്കും. പ്രേമബന്ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക് തൊഴില്‍രംഗത്ത് അംഗീകാരം. രാഷ്ട്രീയമേഖലയില്‍ ശോഭിക്കും. അധികാരസ്ഥാനത്തെ തര്‍ക്കം പരിഹരിക്കും.
ചിങ്ങം
സഹോദരങ്ങളുമായോ ബന്ധുക്കളുമായോ സന്ധ്യയ്ക്ക് ശേഷം സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാന്‍ സാധ്യത. അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്. പലതരത്തിലും പണം വന്നുചേരുന്നതാണ്. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും.
കന്നി
ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്. ആരെയും അന്ധമായി വിശ്വസിക്കരുത്. കരാറുകളിലോ മറ്റോ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണം. അനാവശ്യമായി ഓരോന്ന് ഓര്‍ത്ത് വിഷമിക്കാതിരിക്കുക.
തുലാം
മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ് കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. പണം സംബന്ധിച്ച വരവ് പൊതുവേ കുറവായിരിക്കും. ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത് ഉചിതമല്ല.
വൃശ്ചികം
അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവ ഉണ്ടായേക്കും. പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും. അയല്‍ക്കാരുമായോ ബന്ധുക്കളുമായോ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക.
മിഥുനം കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.
കുംഭം
വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും: ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും.
മീനം
തുലാം പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്നങ്ങള്‍ പലതുണ്ടാകും.