ഉള്ളതുകൊണ്ട് ഓണം കൊള്ളുന്നവര്‍

അജയ് തുണ്ടത്തില്‍. ഫോട്ടോ കണ്ണന്‍

Sujathan
WDWD
കുട്ടിക്കാലത്തെ ഓണ സ്‌മൃതികളില്‍ സുജാതന്‍

“ഓ... ഇപ്പോഴൊക്കെ എന്ത് ഓണം.. പണ്ടൊക്കെയല്ലേ ഓണം.. ഓര്‍ക്കുമ്പോഴേ കൊതിയൂറും. കൂട്ടുകാരുമൊത്ത് പൂപറിക്കലും പൂക്കളമിടലും ഊഞ്ഞാലാട്ടവും ആകെയൊരു ഉത്സവ തിമിര്‍പ്പായിരുന്നു” തിരുവനന്തപുരം പേട്ട ഐക്കരവിളാകത്തെ സുജാതന്‍റെ കണ്ണുകളില്‍ ആ നല്ല ഓണനാളുകളുടെ തിളക്കം.

അന്നന്നത്തേക്കുള്ള വക കണ്ടെത്താന്‍ പാടുപെടുന്ന സുജാതന്‍ കോട്ടയ്ക്കകത്തെ വര്‍മ്മാ ട്രാവല്‍‌സില്‍ ടയറിന് കാറ്റടിക്കുന്ന ജോലി ചെയ്യുന്നു. 21 കൊല്ലമായി ജോലി തുടങ്ങിയിട്ട്.

ഈ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഭാര്യയും രണ്ട് പെണ്‍‌മക്കളും അടങ്ങുന്ന കുടുംബം. മൂത്ത മകളെ വിവാഹം ചെയ്തയച്ചു. ഇളയ മകള്‍ തയ്യല്‍ ജോലി ചെയ്യുന്നു. ഇത്തവണയും ഓണം എത്തുമ്പോള്‍ സുജാതന് വലിയ ആവേശമൊന്നുമില്ല.

ഓണമെന്ന് പറഞ്ഞ് അവധിയെടുത്ത് വീട്ടിലിരുന്നാല്‍ കുടുംബം പട്ടിണിയിലാവും, സുജാതന്‍ ആവലാതിയോടെ പറഞ്ഞു. പിന്നെ ഒരു പേരിന് കൈയിലുള്ളതുകൊണ്ട് ഒരു കാട്ടിക്കൂട്ടല്‍ നടത്താം..

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :