ഉള്ളതുകൊണ്ട് ഓണം കൊള്ളുന്നവര്‍

അജയ് തുണ്ടത്തില്‍. ഫോട്ടോ കണ്ണന്‍

Vathsala fruit vender
WDWD
ഓണമെന്നാല്‍ ഒരു സദ്യ അത്രതന്നെ: വത്സ
തിരുവനന്തപുരം സ്റ്റാച്യുവില്‍ കുമാര്‍ മെഡിക്കല്‍‌സിനു മുമ്പില്‍ 25 കൊല്ലത്തിലേറെയായി വസന്ത ചേച്ചിയുണ്ട്. പഴക്കച്ചവടമാണ് തൊഴില്‍. ഓണത്തിന് പള്ളിയില്‍ പോകും. തിരുവോണനാളില്‍ വയറു നിറച്ച് സദ്യയുണ്ണണം എന്നാണ് വസന്ത ചേച്ചി ഉദ്ദേശിക്കുന്നത്.

താങ്ങും തണലുമായിരുന്ന ഭര്‍ത്താവ് ഏഴ് വര്‍ഷം മുമ്പ് വിട്ടുപോയി. മനക്കരുത്തും നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയും മാത്രമായിരുന്നു പിന്നെ കൂട്ടിനുണ്ടായിരുന്നത്. മൂന്ന് കുട്ടികളില്‍ ഒരാള്‍ മരിച്ചു. രണ്ട് പെണ്‍‌മക്കളെ മാന്യമായി കെട്ടിച്ചയച്ചു.

ഒക്കെയീ കച്ചോടത്തില്‍ നിന്നുണ്ടായതാ.. അത് പറയുമ്പോള്‍ വസന്തയുടെ മുഖത്ത് ചാരിതാര്‍ത്ഥ്യം. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ ഓണം ആഘോഷിക്കാറില്ല. എങ്കിലും കുട്ടികള്‍ക്ക് ഓണക്കോടി എടുത്തുകൊടുക്കും. തിരുവോണത്തിന് മക്കളോടൊത്ത് വിഭവസ‌‌മൃദ്ധമായ സദ്യ. അന്നൊരു ദിവസം മാത്രമേ കച്ചവടത്തിന് അവധിയുള്ളു. ആര്‍ഭാടം ഒട്ടുമില്ലാത്ത വസന്തയുടെ ഓണാഘോഷം ഇവിടെ ചുരുങ്ങുന്നു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :