2019ൽ ഗുണം നേടാൻ അശ്വതി നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (20:36 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ചും ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.

പുതുവർഷത്തിൽ ഗൂണഫലം ലഭിക്കുന്നതിനായി അശ്വതി നക്ഷത്രക്കാർ ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. വിഷ്ണു ഭഗവാന്റെയും ദേവിയുടെയും പ്രീതി നേടിയെടുക്കാനുള്ള കർമ്മങ്ങളാണ് അശ്വതി നക്ഷത്രക്കാർ ആദ്യം ചെയ്യേണ്ടത്. പക്കപ്പിറന്നാളുകളിൽ ദേവീക്ഷേത്രങ്ങളിൽ രക്തപുഷ്‌പാഞ്ചലി കഴിക്കുന്നത് അശ്വതി നക്ഷത്രക്കാർക്ക് ഗുണം ചെയ്യും.

വിവാഹിതരായ അശ്വതി നക്ഷത്രക്കാർ ശിവന് പിൻ‌വിളക്ക് കഴിക്കുന്നത് ദാമ്പത്യ ബന്ധം കൂടുതൽ ഉറപ്പുള്ളതും ഊശ്മളവുമാകുന്നതിന് നല്ലതാണ്. നിത്യവും വിഷ്ണു ഗായത്രി മന്ത്രം ജപിക്കുന്നത് ഫലം തരും. എല്ലാ വ്യാഴാഴ്ചകളിലും വിഷ്ണു ക്ഷേത്രങ്ങളിൽ കതളിപ്പഴവും വെണ്ണയും സമർപ്പിക്കുന്നത് അശ്വതി നക്ഷത്രക്കാർക്ക് ഗുണം നൽകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :