ക്രിക്കറ്റ്.. ഇന്ത്യയുടെ ജീവശ്വാസം

അഭയന്‍ പി എസ്

india
PTIPTI
ഇന്ത്യയിലെ ആദ്യ സ്വകാര്യ ക്രിക്കറ്റ് ലീഗും 2007 ലായിരുന്നു. ലോകകപ്പ് പരാജയത്തിനു പിന്നാലെ തന്നെ ഇതിന്‍റെ പ്രഖ്യാപനവും വന്നു. വിനോദ ചാനലായ സീ സ്പോര്‍ട്‌സ് അവതരിപ്പിച്ച പരിപാടിയില്‍ മുന്നില്‍ നിര്‍ത്തിയത് ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവിനെയും. എന്നാല്‍ ഇത് ക്രിക്കറ്റ് ബോര്‍ഡും ചാനലും തമ്മില്‍ ഒരു സ്വകാര്യ മത്സരത്തിനു വഴിമരുന്നിട്ടത്. എത്രയൊക്കെ എതിര്‍പ്പുണ്ടായാലും ഈ വര്‍ഷം അവസാനം ട്വന്‍റി ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു കൊണ്ട് ഈ സംരംഭം സാക്ഷാത്‌ക്കരിക്കാന്‍ കപിലിനും അണിയറക്കാര്‍ക്കുമായി.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പ് ആദ്യമായി ഇന്ത്യയിലെത്തിച്ച നായകനെ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയാണ് ബി സി സി ഐ പ്രതികാ‍രം ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്‍റെ തലവനായ കപില്‍ കളിക്കാരുടെയും ഒഫീഷ്യലുകളുടെയും പേരുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നടപടി.

WEBDUNIA|
ലോകകപ്പില്‍ പരാജയപ്പെട്ടതിന്‍റെ ഭാരവുമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനെത്തിയ ഇന്ത്യ ടെസ്റ്റില്‍ തികച്ചത് 75 വയസ്സ്. 1932 ജൂണ്‍ 25 ന് ലോര്‍ഡ്‌സില്‍ സി കെ നായിഡുവിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ക്രിക്കറ്റിലേക്ക് കാല്‍ വച്ചത്‌. അതിനു ശേഷം ക്രിക്കറ്റിന്‍റെ ആവേശം ഇന്ത്യയിലെ മുക്കിലും മൂലയിലും ജ്വലിപ്പിക്കാന്‍ ക്രിക്കറ്റ്ബോര്‍ഡിനായി.

എത്രയൊക്കെ വഞ്ചിച്ചാലും ക്രിക്കറ്റ് താരങ്ങളെ സ്നെഹിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ആവെശത്തിമിര്‍പ്പ് ലഭിച്ചത് ദക്ഷിണാഫ്രിക്കയില്‍ സെപ്തംബറില്‍ നടന്ന ട്വന്‍റി ലോകകപ്പിലായിരുന്നു. നായകനായി പുതിയതായി നിയമിതനായ നായകന്‍ ധോനിയുമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു വസന്തം തീര്‍ത്തത്. ലോക ക്രിക്കറ്റില്‍ ചരിത്രം കുറിച്ച ഇന്ത്യന്‍ യുവനിരയുടെ പട്ടാഭിഷേകമായിരുന്നു ഇത്. പ്രഥമ ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനലില്‍ അയല്‍ക്കാരായ പാകിസ്ഥാനെ അഞ്ച് റണ്‍സിന് തകര്‍ത്ത് കിരീടം തന്നെയാണ് ടീം ഇന്ത്യ കാണികള്‍ക്കായി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :