ഓസ്‌ട്രേലിയ പര്യടനം ഒഴിവാക്കിയേക്കും

australia
PTIPTI
പാകിസ്ഥാനില്‍ മാര്‍ച്ച് ഏപ്രില്‍ മത്സരങ്ങളില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്‍‌മാറിയേക്കും. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് പരമ്പരയുമായി മുന്നോട്ട് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദേശ മന്ത്രാലയം ടൂറിനെതിരെ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം പുനര്‍ചിന്തയ്‌ക്കു വിധേയമാക്കുകയാണ്.

ഭീകരാക്രമണ പദ്ധതികള്‍ സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പാശ്ചാത്യ രാജ്യങ്ങളെയോ ഓസ്ട്രേലിയയുടെ താല്പര്യങ്ങള്‍ മാനിക്കുന്ന വ്യക്തികളെയൊ സ്ഥലങ്ങളെയോ വിദേശികളെയോ ഒക്കെ ആണ് ലക്ഷ്യമിടുന്നത്. വിദേശകാര്യ ഉപദേശക സമിതി ‘ദി ഓസ്ട്രേലിയന്‍’ പത്രത്തില്‍ പറയുന്നു.

മൂന്നു ടെസ്റ്റുകളും അഞ്ച് എകദിനങ്ങളുമാണ് ഓസീസ് ലക്‍ഷ്യമിടുന്നത്. കളിക്കാര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായി ഒന്നും പറയാനാകുന്നില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍റെയും തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പല കളിക്കാരും. അതേ സമയം ഗവണ്‍മെന്‍റ് കളിക്കാരെ ഇക്കാര്യത്തില്‍ ഉപദേശിക്കുമെന്ന നിലപാടാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിന്‍റെത്.

ടൂര്‍ സംബന്ധിച്ച കാര്യത്തില്‍ ടീമിന്‍റെ സുരക്ഷയാണ് മുഖ്യമായും പരിഗണിക്കുന്നതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയയ്‌ക്ക് ഒരു തീരുമാനം എടുക്കുന്നതിന് ഗവണ്മെന്‍റിന്‍റെ എല്ലാ വൃത്തങ്ങളിലെയും വിവരം ലഭ്യമാക്കുമെന്നും അദ്ദേഹം പറയുന്നു.

മെല്‍ബണ്‍: | WEBDUNIA| Last Modified ശനി, 29 ഡിസം‌ബര്‍ 2007 (16:09 IST)
നേരത്തേ 2002 ല്‍ പാകിസ്ഥാനില്‍ നടന്ന ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്ന് ഓസ്ട്രേലിയ പരമ്പര ഒഴിവാക്കിയിരുന്നു. പാകിസ്ഥാന്‍ പരിശീലകനായ ഓസ്ട്രെലിയക്കാരന്‍ ജെഫ് ലോസണ്‍ ക്രിസ്മസിനു മുമ്പ് തന്നെ ഓസ്ട്രേലിയയ്‌ക്ക് മടങ്ങിയിരുന്നു. പാകിസ്ഥാനിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ലോസണ്‍ വിദഗ്ദാഭിപ്രായം തേടിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :