“വിമാനക്കമ്പനികള്‍ ഇന്ത്യന്‍ നിയമം പാലിക്കണം”

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 29 ജൂലൈ 2009 (17:36 IST)
ഇന്ത്യയില്‍ വച്ച് യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ വിമാനക്കമ്പനികള്‍ രാജ്യത്തെ നിയമമാണ് പാലിക്കേണ്ടത് എന്ന് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ബുധനാഴ്ച പറഞ്ഞു.

ഇന്ത്യയില്‍ “ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി” നിയമമാണ് പാലിക്കപ്പെടേണ്ടത് എന്നും മുന്‍ രാഷ്ട്രപതി അബ്ദുള്‍ ജെ കലാമിനെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താ‍രാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയതിനെ പരാമര്‍ശിച്ചുകൊണ്ട് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.

കലാമിനെ പരോധനയ്ക്ക് വിധേയമാക്കിയത് സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഒന്നുമില്ല എന്നും കോണ്ടിനെന്റല്‍ ഇതിനോടകം സംഭവത്തില്‍ മാപ്പ് പറഞ്ഞു എന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അമേരിക്കന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ 21 ന് ന്യൂവാര്‍ക്കിലേക്ക് പോവാന്‍ വേണ്ടി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കലാമിനെ കോണ്ടിനെന്റല്‍ വിമാനക്കമ്പനി അധികൃതര്‍ ഷൂസ് അഴിച്ചുള്ള പരിശോധനയ്ക്ക് വിധേയമാക്കിയത്. മുന്‍ രാഷ്ട്രപതിമാര്‍ക്ക് ആവശ്യമില്ലെന്ന നിയമം നിലനില്‍ക്കെയാണ് കലാമിന് പരിശോധനയെ നേരിടേണ്ടി വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :