എയര്‍ ഇന്ത്യ വന്‍ നഷ്ടത്തിലേക്ക്

മുംബൈ| WEBDUNIA|

പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ വന്‍ നഷ്ടത്തിലേക്ക് നീങ്ങുന്നതായി സൂചന. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചതാണിത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3,000 കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ആഭ്യന്തര വ്യോമയാന മേഖലയിലെ റൂട്ടുകളില്‍ പകുതിയും നഷ്ടത്തിലാണിപ്പോള്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ മൊത്തം 6,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. വര്‍ദ്ധിച്ച തോതിലുള്ള എണ്ണ വിലയാണ് വ്യോമയാന മേഖലയിലെ വമ്പിച്ച നഷ്ടത്തിനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യയുടെ നഷ്ടം കുറയ്ക്കാനായി 1,500 കോടി രൂപയുടെ ഒരു പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ വിവിധ വശങ്ങള്‍ പഠിക്കുകയാണ്.

ആഗോള വ്യോമയാന മേഖലയില്‍ മിക്കവാറും എല്ലാം വിമാന കമ്പനികളും നഷ്ടം നേരിടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :