ഹിജഡകള്‍ ഉള്‍പ്പെടെയുള്ളവരെ മൂന്നാം ലിംഗക്കാരായി കണക്കാക്കണം

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഹിജഡകള്‍ ഉള്‍പ്പെടെയുള്ളവരെ മൂന്നാം ലിംഗക്കാരായി കണക്കാക്കണമെന്ന് സുപ്രീംകോടതി. പൗരാവകാശ സംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിലവിലെ വിവേചനമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പ്രസ്താവിച്ചത്

നിയമ പരവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും മൂന്നാംലിംഗക്കാര്‍ക്കും ഉറപ്പാക്കാന്‍ പൗരന്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മൂന്നാം ലിംഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ അവസരം ഉറപ്പാക്കാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി് വിധി പറഞ്ഞത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പുറമെ പ്രത്യേഗ വിഭാഗമായി ഇവരെ പരിഗണിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. മാനസികമായി വ്യതിയാനം വന്നവരെ പ്രത്യേക വിഭാഗമായി കണക്കാക്കണം.

തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ മൂന്നാം ലിംഗം എന്നുതന്നെ അടയാളപ്പെടുത്തണം, വിവാഹത്തിനും കുട്ടികളെ ദത്തെടുക്കുന്നതിനും നിയമപരമായ അവകാശം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോററ്റിയായിരുന്നു് ഹര്‍ജി സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :