കെജ്‌രിവാള്‍ നല്ല ഒരു ‘ഐറ്റം ബോയ്‘, ഒപ്പം ഡാന്‍സ് ചെയ്യണം; രാഖി സാവന്ത്

മുംബൈ| WEBDUNIA|
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്ല ഒരു ഐറ്റം ഗേള്‍ ആണെന്ന് ശിവസേന പറയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നും നമ്മുടെ ബോളിവുഡിന്റെ സാക്ഷാല്‍ ഐറ്റം ബോംബ് രാഖി സാവന്ത്. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ “ഐറ്റം ബോയ്” എന്നാണ് രാഖി വിശേഷിപ്പിച്ചത്.

ശിവസേന മുഖപത്രമായ സാമ്‌ന കെജ്‌രിവാളിനെ ഐറ്റം ഗേള്‍ എന്ന് വിളിച്ചിരുന്നു. ഈ പരിഹാസം കഴിഞ്ഞ് കുറച്ച് മണിക്കുറുകള്‍ക്ക് ശേഷമാണ് രാഖി പരിഹാസ പരാമര്‍ശവുമായി രംഗത്തെത്തിയത്. പരിഹാസം മാത്രമല്ല നമ്മുടെ ആശാത്തിക്ക് ഒരു ആഗ്രഹവുമുണ്ട്, നമ്മുടെ കെജ്‌രിവാളിന്റെ കൂടെ ഒരു തകര്‍പ്പന്‍ ബോളിവുഡ് ഡാന്‍സും ചെയ്യണം.

അതിനായി രാഖി സാവന്ത് പാട്ടു തെരഞ്ഞെടുത്തു, ധം സിനിമയിലെ “ബാബുജി സറ ധീരെ ചലോ, ബിജലി ഖാടി യാ ബിജലി ഖാടി എന്ന അടിപൊളിപ്പന്‍ പാട്ടാണ് ഇതിനായി രാഖി തെരഞ്ഞെടുത്തിരിക്കുന്നത്.

ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ ഭരിക്കുന്നതിലും നന്നായി ബോളിവുഡിന്റെ ഐറ്റം ഗേള്‍ രാഖി സാവന്ത് ഭരിക്കുമെന്നും സാമ്ന പരിഹസിച്ചിരുന്നു. ഈ പരിഹാസത്തിന്റെ ചൂട് കുറയും മുന്‍പാണ് രാഖിയുടെ വക അടുത്ത പരാമര്‍ശം വന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :