സ്വവര്‍ഗരതി: വിധി മനുഷ്യാവകാ‍ശ ലംഘനമാണെന്നാണ് ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീംകോടതി വിധിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. വിധി മനുഷ്യാവകാ‍ശ ലംഘനമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. സുപ്രീംകോടതി വിധിയ്ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

വിധിയ്ക്കെതിരെ ഉയര്‍ന്ന കടുത്ത എതിര്‍പ്പുകള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയ്ക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കും. ഇതിനായി അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ വിധി പുറപ്പെടുവിച്ച ബഞ്ച് തന്നെയായിരിക്കും തിരുത്തല്‍ ഹര്‍ജിയും പരിഗണിക്കുക. വിധി പുറപ്പെടുവിച്ച ജഡ്ജി ഗണേശ് സിംഗ്‌വി വിരമിച്ചിരുന്നു. അതിനാല്‍ ജസ്റ്റിസ് മുഖോപാദ്ധ്യായയ്ക്കൊപ്പം മറ്റൊരു ജഡ്ജിയായിരിക്കും ബഞ്ചിലുണ്ടാവുക.

സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാണെന്ന വിധിയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സുപ്രീം കോടതി വിധി നിരാശാജനകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കേന്ദ്രമന്ത്രി കബില്‍ സിബല്‍ പറഞ്ഞു. എല്ലാ വിഭാഗക്കാര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗരതി കുറ്റകരമാക്കിയ സുപ്രീംകോടതി വിധിയില്‍ അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചു.
സ്വവര്‍ഗാനുരാഗികളും മനുഷ്യരാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവര്‍ക്കും തുല്യത ലഭിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജന്‍ സാകി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :