ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വിലക്ക്; സമവായമില്ലാതെ നടപ്പാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന നിര്‍ദ്ദേശം നടപ്പാക്കണമെങ്കില്‍ അഭിപ്രായ സമന്വയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സമവായമില്ലാതെ ഇക്കാര്യം നടപ്പാക്കാനാകില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

അഞ്ച് വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യം ചെയ്ത നേതാക്കള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് സുപ്രീംകോടതിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് ആറു മാസം മുമ്പ് വരെ സമര്‍പ്പിക്കുന്ന കുറ്റപത്രം വിലക്കിന് അടിസ്ഥാനമാക്കാമെന്നും ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ചിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം വേണമെന്ന അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :