മദനിക്ക് വിദഗ്ധ ചികിത്സ; സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല

ബാംഗ്ലൂര്‍| WEBDUNIA|
PRO
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ വിചാരണ കാത്ത് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് മണിപ്പാല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല.

ഉത്തരവ് നടപ്പാക്കാത്തതിനെതിരെ വിചാരണ കോടതിയെ സമീപിക്കുമെന്ന് മദനിയുടെ അഭിഭാഷകന് പറഞ്ഞു‍. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മദനിക്ക് മണിപ്പാലില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ദിവസം കഴിയുന്തോറും മദനിയുടെ ആരോഗ്യ നില വഷളായിക്കൊണ്ടിരിക്കുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :