AISWARYA|
Last Modified ശനി, 23 സെപ്‌റ്റംബര്‍ 2017 (07:48 IST)
കേന്ദ്രമന്ത്രിമാരുടെ സ്വത്ത് വെളിപ്പെടുത്തിയതില്‍ അതിസമ്പന്നന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടുകോടി രൂപയുടെ സ്വത്താണുള്ളത്. അതില്‍ ഒരു കോടി രൂപ ഗാന്ധിനഗറിലെ രണ്ടുവസതികളടക്കമുള്ള സ്ഥാവര വസ്തുക്കളുടെ മൂല്യമാണ്.
ജെയ്റ്റ്ലിയുടെ പേരില്‍ നാല് ബാങ്ക് അക്കൗണ്ടുകളിലായി 64 ലക്ഷം രൂപയും 1.29 കോടിയുടെ സ്വര്‍ണാഭരണങ്ങളുമുണ്ട്. വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടെയും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, മേനകാ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവര്‍ ഇതുവരെ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല.