നികുതിവരുമാനം വേണ്ടെന്നുവയ്ക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തയ്യാറാകാത്തത് എന്തുകൊണ്ട്?: അരുണ്‍ ജെയ്‌റ്റ്‌ലി

Arun Jaitley, Finance Minister, Narendra Modi, Irma, അരുണ്‍ ജെയ്‌റ്റ്‌ലി, ധനമന്ത്രി, നരേന്ദ്രമോദി, ഇര്‍മ, സാമ്പത്തികം
ന്യൂഡല്‍ഹി| BIJU| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (18:35 IST)
നികുതി വരുമാനത്തില്‍ നിന്നാണ് രാജ്യത്തിന്‍റെ വികസനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതെന്നും അതിനെ എതിര്‍ക്കുന്നവര്‍ പോലും നികുതിവരുമാനം വേണ്ടെന്നുവയ്ക്കുന്നില്ലെന്നും ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. വിമര്‍ശിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി വരുമാനം വേണ്ടെന്നുവയ്ക്കാന്‍ തയ്യാറല്ലെന്ന് ജെയ്‌റ്റ്‌ലി ചൂണ്ടിക്കാട്ടി.

ധാരാളം പണം വികസന കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടതുണ്ട്. നികുതി വരുമാനം വികസനത്തിന് അത്യാവശ്യമാണ്. ഇന്ധനവിലവര്‍ധനയെയും നികുതി വരുമാനത്തെയും കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് പോലും ഈ നികുതി വരുമാനം ആവശ്യമായി വരുന്നു - ജെയ്‌റ്റ്‌ലി പറഞ്ഞു.

ക്രൂഡ് ഓയില്‍ വില കൂടിയത് ഇന്ധനവിലവര്‍ധനവിന് കാരണമായി. ഇര്‍മ കൊടുങ്കാറ്റ് വീശിയതുപോലും ഇന്ധനവിലയെ ബാധിച്ചിട്ടുണ്ട് - ജെയ്റ്റ്‌ലി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലത്തെ സാഹചര്യത്തില്‍ പ്രത്യേക ഇടപെടലുകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :