സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുതാത്ത ആയിരം എടി എമ്മുകള്‍ അടച്ച് പൂട്ടി

ബാംഗ്ലൂര്‍| WEBDUNIA|
PRO
ബാംഗ്ലൂരില്‍ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുതാത്ത ആയിരം എടിഎമ്മുകള്‍ അധികൃതര്‍ അടച്ച് പൂട്ടി.

ഞായറാഴ്ച്ച വൈകീട്ട് നാലിന് മുമ്പ് നഗരത്തിലെ എ.ടി.എമ്മുകള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം പാലിക്കാനാകാത്ത എടിഎമ്മുകളാണ് അടച്ചത്.

സിറ്റി പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവിധ ബാങ്കുകളുടെ അധികൃതരാണ് എടിഎമ്മുകള്‍ അടച്ചത്. എടിഎമ്മുകളുടെ അകത്തും പുറത്തും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമായും വെക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ ജ്യോതി ഉദയ(44) എടിഎമ്മിനുള്ളില്‍ ക്രൂരമായ അക്രമത്തിന് ഇരയായതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :