ഭ‌ക്‍ഷ്യസുരക്ഷാ ബില്ലില്‍ വോട്ടുചെയ്യാന്‍ കഴിയാഞ്ഞതിന് അമ്മ കരഞ്ഞു: രാഹുല്‍ ഗാന്ധി

ഷാഡോള്‍| WEBDUNIA|
PTI
ഭ‌ക്‍ഷ്യസുരക്ഷാ ബില്ലില്‍ വോട്ടുചെയ്യാന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് സോണിയാഗാന്ധി കരഞ്ഞെന്ന് രാഹുല്‍ഗാന്ധി. മധ്യപ്രദേശിലെ ഷാഡോളില്‍ പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ ഇത് പറഞ്ഞത്.

ഓഗസ്റ്റ് 26-നാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. രോഗംമൂലം പുറത്തുപോകേണ്ടി വന്ന സോണിയാഗാന്ധി ബില്‍ പാസാകുമ്പോള്‍ സഭയിലുണ്ടായിരുന്നില്ല. സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബില്‍ പാസാകുംവരെ താന്‍ പോവില്ലെന്നും ഇതിനുവേണ്ടി വര്‍ഷങ്ങളായി ഞാന്‍ പൊരുതുന്നുവെന്നും വോട്ടുചെയ്യാതെ താന്‍ പോവില്ലെന്നാണ് സോണിയ കണ്ണീരോടെ പറഞ്ഞതെന്ന് രാഹുല്‍ അനുസ്മരിച്ചു.

അസുഖമുണ്ടായിട്ടും ഡോക്ടറുടെ അടുത്തുപോകാതെ സഭയിലിരിക്കണമെന്ന് പറഞ്ഞപ്പോള്‍ തനിക്ക് കടുത്തദേഷ്യം വന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ പറഞ്ഞു. വോട്ടിംഗിന് മുമ്പ് ഡോക്ടറെ കാണാന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ സോണിയ കരയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ പാസാക്കാനാവശ്യമായ അംഗങ്ങള്‍ സഭയിലുണ്ടെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി കമല്‍നാഥ് ഉറപ്പുകൊടുത്ത ശേഷമാണ് സോണിയ സഭവിടാന്‍ തയ്യാറായതെന്നും രാഹുല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :