മദനിയുടെ ജാമ്യം: മറുപടി നല്‍കുന്നതിന് കൂടുതല്‍ സമയം കര്‍ണാടക ആ‍വശ്യപ്പെടും

ബാംഗ്ലൂര്‍| WEBDUNIA| Last Modified ശനി, 19 ഒക്‌ടോബര്‍ 2013 (15:31 IST)
PRO
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അബ്ദുള്‍ നാസര്‍ മദനിയുടെ അപേക്ഷയില്‍ മറുപടി നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുമ്പോഴാണ് സമയം കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയെന്നാണ് സൂചനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷിചേര്‍ക്കണമെന്ന് മദനി ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ മറുപടി ലഭിച്ചശേഷം ഇക്കാര്യം പരിഗണിക്കാം എന്നായിരുന്നു കോടതിയുടെ നിലപാട്.

2008 ലെ ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ പങ്കുണ്ടെന്ന് കാട്ടിയാണ് മദനിയെ കര്‍ണാടക പൊലീസ് പിടികൂടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :