സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍, കേസ് വഴിത്തിരിവില്‍

സുനന്ദ പുഷ്കര്‍, ശശി തരൂര്‍, സുബ്രഹ്മണ്യം സ്വാമി, മോഡി
ന്യുഡല്‍ഹി| Last Updated: വെള്ളി, 10 ഒക്‌ടോബര്‍ 2014 (21:37 IST)
സുനന്ദ പുഷ്കറിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് രൂക്ഷ വിമര്‍ശനം. മെഡിക്കല്‍ റിപ്പോര്‍ട്ടിനൊപ്പം സുനന്ദ പുഷ്കറിന്‍റെ മൃതശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

സുനന്ദ പുഷ്കറിന്‍റെ മുഖത്തും കൈകളിലും മുറിവുകള്‍ ഉണ്ടായതിന്‍റെ പാടുകള്‍ ഉണ്ട്. ഇന്‍‌ജക്ഷന്‍ എടുത്തതിന്‍റെ മുറിവുകള്‍ ഉണ്ട്. വിഷാംശം ഉള്ളില്‍ ചെന്നാണ് മരണം എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. കീഴ്ത്താടിയില്‍ ഉള്ള പാട് ബലമായി വിഷം വായിലേക്ക് ഒഴിച്ചുകൊടുത്തപ്പോള്‍ ഉണ്ടായതായിരിക്കാമെന്ന് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചു.

സുനന്ദയുടെ മരണത്തില്‍ ബിജെപി സിബിഐ അന്വേഷണത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. എന്നാല്‍ തങ്ങള്‍ക്ക് അന്വേഷിക്കാന്‍ പ്രാപ്തിയുണ്ടെന്നും സി ബി ഐക്ക് കേസ് വിടേണ്ടതില്ലെന്നുമാണ് ഡല്‍ഹി പൊലീസ് പറയുന്നത്.

സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന വിഷാംശത്തേക്കുറിച്ച് വിദേശത്ത് അയച്ച് പരിശോധന നടത്തണമെന്ന് സുബഹ്‌മണ്യം സ്വാമി ആവശ്യപ്പെട്ടു. കേസ് സിബിഐ അന്വേഷിക്കണമെന്നും ഇതാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ ചില കേന്ദ്രമന്ത്രിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ഡോ.സുധീര്‍ ഗുപ്ത ആരോപിച്ചിരുന്നു. ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :