കെസിഎ പിടിച്ചെടുക്കാന്‍ ശശി തരൂര്‍ ശ്രമിച്ചു: ടിസി മാത്യു

 കേരള ക്രിക്കറ്റ് , ശശി തരൂര്‍ , ടിസി മാത്യു , ശശി തരൂര്‍ , ഐപിഎല്‍
കൊച്ചി| jibin| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (14:53 IST)
കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ ശശി തരൂര്‍ ശ്രമിച്ചതായി കെസിഎ പ്രസിഡന്റ് ടിസി മാത്യു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം തരൂര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് തരൂര്‍ ഒരു ദൂതനെ അയച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേട് ഉണ്ടാക്കിയ ആളാണ് ശശി തരൂര്‍. ആര് വിചാരിച്ചാലും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ തരൂരിന് കഴിയില്ലെന്നും ടിസി മാത്യു പറഞ്ഞു.

കെസിഎ സ്വന്തം ചിലവില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ തയാറാണെന്നും. സര്‍ക്കാര്‍ 50 ഏക്കര്‍ ഭൂമി വിട്ടുതന്നാല്‍ സ്റ്റേഡിയം നിലവില്‍ വരുമെന്നും ടിസി മാത്യു വ്യക്തമാക്കി. ക്രിക്കറ്റ് സ്റ്റേഡിയത്തിനുവേണ്ടി നിശ്ചയിച്ച ഇടക്കൊച്ചിയിലെ ഭൂമി ഒഴിവാക്കിയിട്ടില്ലെന്നും സ്റ്റേഡിയത്തിനായി വേറെ ഭൂമി ലഭിച്ചാല്‍ ഇടക്കൊച്ചിയില്‍ സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിസി മാത്യു ശശി തരൂരിനെതിരെ ആഞ്ഞടിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :