‘സുനന്ദ പുഷ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം’

കൊല്ലം| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (14:22 IST)
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് വക്താവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുനന്ദയുടെ
മരണസമയവും മുതല്‍ മരണകാരണം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇതിലെ യഥാര്‍ഥ വസ്തുത എന്താണെന്ന് പുറത്ത് വരണം. സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പിണറായി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :