രാഷ്ട്രപതിയുടെ ഭര്‍ത്താവ് ഭൂമിതട്ടിപ്പ് കേസില്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 11 ഫെബ്രുവരി 2010 (09:29 IST)
PRO
രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവ് ദേവി സിംഗ് പാട്ടീലിനെതിരെ ഭൂമിതട്ടിപ്പ് കേസില്‍ വിധി. ദേവി സിംഗും അഞ്ച് ബന്ധുക്കളും ചേര്‍ന്ന് വ്യാജ രേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ച സ്ഥലം തിരികെ നല്‍കാന്‍ അമരാവതി റവന്യു കോടതി ഉത്തരവിട്ടു.

കിഷോര്‍ ബന്‍‌സോഡ് (29) എന്ന ഭൂ ഉടമയാണ് ശക്തരായ ശേഖാവത് കുടുംബത്തിനെതിരെ വിധി നേടിയത്. 2009 ഡിസംബറില്‍ തന്നെ ബന്‍സോഡ് അനുകൂല വിധി സമ്പാദിച്ചു എങ്കിലും ഇപ്പോഴാണ് വിധിയുടെ പകര്‍പ്പ് ലഭിച്ചത്.

അമരാവതി ജില്ലയിലെ ചന്ദ്രാപ്പൂരിലുള്ള ബന്‍സോഡിന്റെ 2 ഏക്കര്‍ ഭൂമി തങ്ങള്‍ക്ക് വില്‍ക്കുന്നതിന് ശേഖാ‍വത് കുടുംബം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തങ്ങളുടെ കൃഷിഭൂമിയിലേക്കുള്ള വഴി സൌകര്യത്തിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍, ബന്‍സോഡ് വിസമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് റവന്യൂ അധികൃതരുടെ സഹായത്തോടെ ശേഖാവത് കുടുംബം വ്യാജരേഖ ചമച്ച് കൈവശമാക്കുകയായിരുന്നു.

എന്നാല്‍, സംഭവത്തെ കുറിച്ച് രാഷ്ട്രപതിഭവന്‍ പ്രതികരണം നടത്താന്‍ വിസമ്മതിച്ചു. രാഷ്ട്രപതി സ്വകാര്യ വ്യക്തിയാണെന്നും അതിനാല്‍ അദ്ദേഹത്തിന് പ്രത്യേക പരിഗണന ഒന്നുമില്ല എന്നും രാഷ്ട്രപതിഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :