രാജ്യം വളര്‍ച്ചാ നിരക്ക് നേടും: രാഷ്ട്രപതി

ന്യൂഡല്‍ഹി| WEBDUNIA|
ആഗോള മാന്ദ്യം നിലനില്‍ക്കുമ്പോള്‍ തന്നെ രാജ്യം ഈ വര്‍ഷം ഭേദപ്പെട്ട വളര്‍ച്ചാ നിരക്ക് നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പറഞ്ഞു. പാര്‍‌ലമെന്‍റിന്‍റെ ഇരു സഭകളെയും അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

നടപ്പ് സാ‍മ്പത്തിക വര്‍ഷം ഇന്ത്യ 7.1 ശതമാനത്തിന്‍റെ വളര്‍ച്ച നേടുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ രാജ്യം ഒമ്പത് ശതമാനത്തിനു മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിരുന്നു. എന്നാല്‍ വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഈ കണക്കുകള്‍ ഇന്ത്യയെ സംബന്ധിച്ച് ഭേദപ്പെട്ടതാണ് - പാട്ടീല്‍ പറഞ്ഞു.

ആഗോള മാന്ദ്യം രാജ്യത്തെ വലിയ തോതില്‍ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉല്‍‌പാദനവും ഉപഭോഗവും വര്‍ദ്ധിപ്പിക്കാന്‍ ഇവ പര്യാപതമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതിയിലുണ്ടായ നഷ്ടം ആഭ്യന്തര ഉപഭോഗം ഉയര്‍ത്തുന്നതിലൂടെ മറികടക്കാനാകുമെന്നും രാഷ്ട്രപതി വിശ്വാസം പ്രകടിപ്പിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബാങ്കുകള്‍ തകരുമ്പോള്‍ ഇന്ത്യയില്‍ ബാങ്കുകള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും അവര്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :