ന്യൂഡല്‍ഹി|
rahul balan|
Last Modified ചൊവ്വ, 31 മെയ് 2016 (15:56 IST)
സുരക്ഷിതമല്ലാത്ത രക്ത മാറ്റത്തിലൂടെ ഇന്ത്യയില്‍ ഏയ്ഡ്സ് ബാധിച്ചവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 2234 പേര്‍ക്കാണ് ഐഡ്സ് ബാധിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ രേതന്‍ കോത്താരി വിവരാവകാശ നിയമം പ്രകാരം നല്കിയ അപേക്ഷയിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷനാണ് 2014 ഒക്ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള രേഖകള്‍ പുറത്തുവിട്ടത്.
ഇത്തവണ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2014 വരെ ഏകദേശം 30 ലക്ഷം യൂണിറ്റ് രക്തമാണ് നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് ( നാകോ) ശേഖരിച്ചത്. ഇതില്‍ 84 ശതമാനം രക്തവും വ്യക്തികള്‍ സ്വമേധയാ നല്കിയതായിരുന്നു. ഇത്തരത്തില്‍ ശേഖരിച്ച രക്തത്തില്‍ നിന്നായിരിക്കാം രോഗാണുക്കളുള്ള രക്തം ലഭിച്ചിട്ടുണ്ടാകുകയെന്ന് നാകോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നരേഷ് ഗോയല്‍ അറിയിച്ചു.
361 കേസുകളുള്ള ഉത്തര്‍പ്രദേശിലാണ് രക്തമാറ്റത്തിലൂടെ എച്ച് ഐ വി ബാധിച്ചവരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടു പിന്നില്‍ 292 കേസുകളോടെ ഗുജറാത്താണ്. 2011ല്‍ തയാറാക്കിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 20.9 ലക്ഷത്തോളം പേര്‍ക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം