ഐ എസ് ആശയങ്ങളില്‍ ആകൃഷ്ടരായ അഞ്ഞൂറോളം യുവാക്കള്‍ നിരീക്ഷണത്തില്‍

ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യമുണ്ടെന്ന് സംശയിക്കപ്പെടുന്ന അഞ്ഞൂറോളം യുവാക്കള്‍ നിരീക്ഷണത്തില്‍.

ന്യൂഡല്‍ഹി, ഇസ്ലാമിക് സ്റ്റേറ്റ് newdelhi, islamic state
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 31 മെയ് 2016 (10:02 IST)
ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യമുണ്ടെന്ന് സംശയിക്കപ്പെടുന്ന അഞ്ഞൂറോളം യുവാക്കള്‍ നിരീക്ഷണത്തില്‍. ഐ എസ് നേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരാണ് നിരീക്ഷിക്കപ്പെടുന്ന യുവാക്കളില്‍ പലരും. ഐ എസ് അധീന പ്രദേശങ്ങളിലേക്ക് കടക്കാന്‍ ഇവരില്‍ പലരും വഴിതേടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ്, എന്‍ ഐ എ, രഹസ്യാന്വേഷണ ഏജന്‍സികള്‍ തുടങ്ങിയവ യുവാക്കളെ നിരീക്ഷിക്കുന്നത്.

ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഇതുവരേയും ഈ ഭീകര സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നിരവധി യുവാക്കള്‍ ഐ എസ് ആശയങ്ങളില്‍ ആകൃഷ്ടരായിട്ടുണ്ടെന്നാണ് രഹസ്യ വിവരം.
ഐ എസ്സുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും യുവാക്കളില്‍ പലരും സജീവമാണ്.

ഇവരില്‍ ചില യുവാക്കളെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നതായാണ് വിവരം. പലരേയും
കൗണ്‍സിലിങ്ങ് നല്‍കി വിട്ടയച്ചു. ഇന്ത്യയില്‍ സ്വാധീനമുള്ള തീവ്രവാദ സംഘടനകളോട് ആഭിമുഖ്യം ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നും ഏജന്‍സികള്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :