2018 ഓടെ രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ സംവിധാനം ലഭ്യമാകും

രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും രണ്ട് വര്‍ഷത്തിനുള്ളില്‍ വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2018 ഒക്ടോബറോടെ ദൌത്യം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് ടെലികോം സെക്രട്ടറി ജെ എസ് ദീപക് വ്യക്തമാക്കി. ഡല്‍ഹിയില്‍ സെല്ലുലാര്‍ ഓപ്പറേറ്

ന്യൂഡല്‍ഹി, വൈഫൈ, ടെലികോം Newdelhi, Wifi, Telicom
ന്യൂഡല്‍ഹി| rahul balan| Last Modified ചൊവ്വ, 31 മെയ് 2016 (12:50 IST)
രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും രണ്ട് വര്‍ഷത്തിനുള്ളില്‍ വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2018 ഒക്ടോബറോടെ ദൌത്യം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് ടെലികോം സെക്രട്ടറി ജെ എസ് ദീപക് വ്യക്തമാക്കി. ഡല്‍ഹിയില്‍ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(സിഒഎഐ) സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് നെറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ ഒരു ലക്ഷത്തോളം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ സംവിധാനം നടപ്പിലാക്കും. 80-100 എം ബി പി എസ് ഡേറ്റയാകും ലഭ്യമാക്കുകയെന്നും ദീപക് പറഞ്ഞു.

കോണ്‍ഫറന്‍സില്‍ 2015-2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അവതരിപ്പിച്ചു. 2020 ആകുമ്പോഴേക്കും 800 മില്ല്യന്‍ ആളുകള്‍ക്ക് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 250 മില്ല്യന്‍ ആളുകള്‍ക്കാണ് സേവനം ലഭ്യമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :