ജെറുസലേം|
AISWARYA|
Last Modified ചൊവ്വ, 4 ജൂലൈ 2017 (09:37 IST)
പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മോഡിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വികരിക്കും. ത്രിദിന ഇസ്രയേല്‍ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.
ഇന്ത്യാ ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മോദിയുടെ സന്ദര്‍ശനം. അതേസമയം മോദിയുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാകുമെന്ന് നെതന്യാഹു പറഞ്ഞു. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ ഏറ്റവും ആശങ്കയിലാക്കുന്നത് അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്താനുമാണ്.
സാമ്പത്തികത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിയാണ് മോദിയുടെ ഈ സന്ദര്‍ശനം. നിലവില്‍ 6500 കോടിയുടെ ആയുദ്ധ ങ്ങളാണ് ഇസ്രയേലിന്റെ പക്കല്‍ നിന്നും
ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ആയുധവ്യാപരത്തെ കുറിച്ചാണ് കൂടുതല്‍ ചര്‍ച്ച ഉണ്ടാകുക.