മോദിയുടെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കും

പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണമില്ല, ഇതിനൊക്കെ പണമുണ്ട്

aparna| Last Modified ചൊവ്വ, 4 ജൂലൈ 2017 (08:59 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായക്കട കാണാത്തവര്‍ക്ക് ഇനി കാണാന്‍ ഒരവസരം. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പേര് ഗൂഗിളില്‍ അടിച്ച് കൊടുത്താല്‍ ഇനി മോദിയുടെ പ്രീയപ്പെട്ട ഈ ചായക്കടയും കാണാനാകും. ലോക വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇടം‌പിടിച്ചിരിക്കുകയാണ് മോദിയുടെ സ്വന്തം ചായക്കട.

മോദി ചെറുപ്പകാലത്തു ചായ വില്‍പ്പന നടത്തിയിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള തീരുമാനത്തിലാണ് ടൂറിസം വകുപ്പ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗര്‍ റെയില്‍വേ സ്റ്റേഷനിലാണ് മോദി ചെറുപ്പകാലത്ത് ജോലി ചെയ്തിരുന്ന ചായക്കട സ്ഥിതി ചെയ്യുന്നത്.

കേന്ദ്ര സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ ടൂറിസം വകുപ്പിന് നല്‍കുകയും ചെയ്തിരുന്നു. പഴയ ചായക്കടയുടെ രൂപം അതേപടി നിലനിര്‍ത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക. സഞ്ചാരികളെ ആകര്‍ഷിക്കാനായി ആധുനിക സംവിധാനങ്ങളും കൂട്ടിയിണക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :