മെയ് ഒന്നിന് നടക്കേണ്ട ഐപിഎല്‍ മത്സരം പൂനെയില്‍ നടത്താന്‍ മുംബൈ ഹൈക്കോടതി അനുമതി നല്‍കി

മെയ് ഒന്നിന് മുംബൈയില്‍ നിശ്ചയിച്ചിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്-റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് മത്സരം പൂനെയില്‍ നടത്താന്‍ മുംബൈ ഹൈക്കോടതി അനുമതി നല്‍കി. മത്സരം പൂനെയില്‍ത്തന്നെ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി സി സി ഐ ഹൈക്കോടതിയെ സമീപിച്ചിരു

മുംബൈ ഇന്ത്യന്‍സ്, ഐപിഎല്‍, ബി സി സി ഐ Mumbai Indians, IPL, BCCI
മുംബൈ| rahul balan| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (20:33 IST)
മെയ് ഒന്നിന് മുംബൈയില്‍ നിശ്ചയിച്ചിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്-റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് മത്സരം പൂനെയില്‍ നടത്താന്‍ മുംബൈ ഹൈക്കോടതി അനുമതി നല്‍കി. മത്സരം പൂനെയില്‍ത്തന്നെ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി സി സി ഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് മത്സരം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

സംസ്ഥാനത്തെ കടുത്ത വരള്‍ച്ച തുടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30 ന് ശേഷമുള്ള ഐ പി എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മത്സരം മാറ്റുന്നതിലെ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ബി സി സി ഐക്ക് വേണ്ടി ജനറല്‍ മാനേജര്‍ ശങ്കര്‍ ഷെട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബി സി സി ഐ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഗണിച്ച് മെയ് ഒന്നിലെ മത്സരത്തിന് മാത്രം ഇളവ് നല്‍കുകയാണെന്ന് ജസ്റ്റിസുമാരായ വി എം കനഡെ, എം എസ് കാര്‍നിക് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ഐ പി എല്‍ മത്സരങ്ങള്‍ നടത്തുന്നതിനെ എതിര്‍ത്ത് മഹാരാഷ്ട്ര സര്‍ക്കാരും ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :