ആവശ്യസമയത്ത് ഗെയില്‍ പൊട്ടിത്തെറിക്കും; അദ്ദേഹത്തിന്റെ ഫോമില്‍ എനിക്ക് ആശങ്കയില്ല: കോഹ്‌ലി

ടീമിനാവശ്യമായ സമയത്ത് ഉജ്ജ്വല ഫോമിലേക്ക് ഗെയില്‍ മടങ്ങി വരും

ഐപിഎല്‍ ക്രിക്കറ്റ് , ബാംഗലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് , വിരാട് കോഹ്‌‌ലി , ക്രിക്കറ്റ് , ക്രിസ് ഗെയില്‍
ബംഗുളൂരു| jibin| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (15:46 IST)
ഐപിഎല്ലില്‍ ഇതുവരെ ഫോമിലെത്താന്‍ സാധിക്കാത്ത വെസ്‌റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയിലില്‍ വിശ്വാസമര്‍പ്പിച്ച് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. ഗെയിലിന്റെ ഫോമില്‍ എനിക്ക് ആശങ്കയില്ല. ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിറം മങ്ങിയെന്നുവച്ച് അദ്ദേഹത്തെ എഴുതി തള്ളാന്‍ സാധിക്കില്ലെന്നും കോഹ്‌ലി പറഞ്ഞു.

ഗെയിലിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ആ ചുമതല ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിവുള്ള ബാറ്റ്സ്മാന്‍മാര്‍ ടീമിലുണ്ട്. ടീമിനാവശ്യമായ സമയത്ത് ഉജ്ജ്വല ഫോമിലേക്ക് ഗെയില്‍ മടങ്ങി വരുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കോഹ്‌ലി പറഞ്ഞു.

ഐപിഎല്ലിലെ ഈ സീസണിലെ രണ്ടു മത്സരങ്ങളില്‍ ആദ്യത്തേതില്‍ ഒന്നും രണ്ടാമത്തേതില്‍ റണ്ണോന്നുമെടുക്കാതെയുമായിരുന്നു ഗെയില്‍ മടങ്ങിയത്. വിന്‍ഡീസ് താരത്തിന്റെ പ്രകടനം മോശമാണെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിംഗും കോഹ്‌ലിയുടെ വെടിക്കെട്ടുമാണ് ബാംഗളൂര്‍ ബാറ്റിംഗിനെ മുന്നോട്ടു നയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :