ഇങ്ങനെയാണെങ്കില്‍ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്താന്‍ തയാറാണ്: ദ്രാവിഡ്

വരള്‍ച്ചയെത്തുടര്‍ന്ന് വെള്ളമില്ലാത്ത അവസ്ഥ പ്രധാനപ്പെട്ട വിഷയം തന്നെയാണ്

മഹാരാഷ്‌ട്രയിലെ വരള്‍ച്ച , ക്രിക്കറ്റ് , ഐപിഎല്‍ , സുനില്‍ ഗാവസ്‌കര്‍ , രാഹുല്‍ ദ്രാവിഡ്
മുംബൈ| jibin| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (14:45 IST)
മഹാരാഷ്‌ട്രയില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവെക്കുന്ന നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സുനില്‍ ഗാവസ്‌കറും രാഹുല്‍ ദ്രാവിഡും രംഗത്ത്. വരള്‍ച്ചയുമായി കൂട്ടിക്കെട്ടി ഐപിഎല്‍ ഒമ്പതാം സീസണിലെ 13 മത്സരങ്ങള്‍ സംസ്ഥാനത്തേക്ക് പുറത്തേക്ക് മാറ്റാനുള്ള കോടതി വിധിയെത്തുടര്‍ന്ന് സംസാരിക്കുകയായിരുന്നു ഇരുവരും.

വരള്‍ച്ചയെത്തുടര്‍ന്ന് വെള്ളമില്ലാത്ത അവസ്ഥ പ്രധാനപ്പെട്ട വിഷയം തന്നെയാണ്. കുടിവെള്ളം പോലുമില്ലാതെ ആളുകള്‍ കഷ്‌ടപ്പെടുകയും മരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവച്ചതുകൊണ്ട് മാത്രം വരള്‍ച്ച
എങ്ങനെ പരിഹരിക്കാന്‍ സാധിക്കും. മത്സരങ്ങള്‍ മാറ്റിയത് കൊണ്ട് പ്രശ്‌നം തീരുമെങ്കില്‍ നമ്മള്‍ ക്രിക്കറ്റ് കളിക്കുന്നത് തന്നെ നിര്‍ത്തുകയാണ് വേണ്ടതെന്നും എന്‍ഡിടിവിയോട് സംസാരിക്കവേ ദ്രാവിഡ് പറഞ്ഞു.

വരള്‍ച്ച രൂക്ഷമായതിനാല്‍ ലക്ഷാമം പരിഹരിക്കാന്‍ വലിയ പദ്ധതികള്‍ ആവശ്യമാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ജലക്ഷാമം പ്രധാനപ്പെട്ട വിഷയമാണെങ്കിലും അതിനെ ക്രിക്കറ്റുമായി ബന്ധപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ക്രിക്കറ്റ് മാത്രം നിര്‍ത്തിയത് കൊണ്ട് ജലക്ഷാമം തീരുമോ, നീന്തലും ചെടികള്‍ നനക്കുന്നതും പോലുള്ള കാര്യങ്ങളും നിര്‍ത്താന്‍ സാധിക്കുന്നതാണോ.
കഴിഞ്ഞ 9 വര്‍ഷങ്ങളിലും ഐ പി എല്‍ തുടങ്ങാറാകുമ്പോള്‍ ഇതുപോലെ എന്തെങ്കിലും വിവാദം ഉണ്ടാകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :