മാവോയിസ്റ്റ് ബന്ധം ആരോപിച്ച ജയിലിലായ സോണി സോറിക്ക് ജാമ്യം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഛത്തീസ്ഗഡിലെ സ്‌കൂള്‍ അധ്യാപികയായ സോണി സോറിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വ്യവസായ ഗ്രൂപ്പായ എസ്ആറിന്റേയും മാവോയിസ്റ്റുകളുടെയും സന്ദേശവാഹകയായിരുന്നു സോണി സോറി എന്നാരോപിച്ച് 2011 ഒക്ടോബറിലാണ് പൊലീസ് ഇവരെ അറസ്റ്റുചെയ്തത്.

പൊലീസ് സ്റ്റേഷനില്‍ വെച്ച് ബലാത്സംഗത്തിനിരയായ സോണി സോറിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് ചികിത്സയ്ക്കിടെ കല്ലുകള്‍ കണ്ടെടുത്തെത് ഏറെ വിവാദമായിരുന്നു. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് സോണിയുടെ ഭര്‍ത്താവ് ഫുഡൈന്‍ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു.

സോണിയുടെ മോചനത്തിനായി ജനവികാരം ശക്തമായിരുന്നു. ഛത്തിസ്ഗഡ് ഹൈക്കോടതി ജാമ്യം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സോണി സോറി സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ച സുപ്രീംകോടതി ഛത്തീസ്ഗഡ് സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :