മാവോയിസ്റ്റുകള്‍ റോഡ് നിര്‍മാണക്കമ്പനിയുടെ വാഹനങ്ങള്‍ കത്തിച്ചു

ഭവാനിപട്‌ന| WEBDUNIA| Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2013 (19:58 IST)
PRO
ഒറീസയിലെ കാലഹണ്ടി ജില്ലയില്‍ റോഡ് നിര്‍മാണക്കമ്പനിയുടെ വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചു.

സ്ത്രീകളടക്കമുള്ള 30 പേരടങ്ങുന്ന സായുധസംഘമാണ് തിത്തിജോല മുതല്‍ ജുഗ്‌സൈ പട്‌ന വരെ റോഡ് നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്റെ ഓഫീസ് റെയ്ഡുചെയ്ത് രണ്ട് ജെ.സി.ബി.യും രണ്ട് ട്രാക്ടറും ഒരു മോട്ടോര്‍സൈക്കിളും കത്തിച്ചത്.

ബോകൈ്‌സറ്റ് ഖനനത്തെ സഹായിക്കാനാണ് റോഡ് നിര്‍മാണമെന്ന് ആരോപിച്ച മാവോവാദികള്‍ നിര്‍മാണം തടയാന്‍ രംഗത്തിറങ്ങാന്‍ ഗ്രാമവാസികളോട് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :