വിവാഹിതയായ യുവതിയെയും കാമുകനെയും നഗ്നരാക്കി കരി ഓയില്‍ ഒഴിച്ച് നടത്തി

ധാര്‍| WEBDUNIA|
PTI
PTI
വിവാഹിതയായ യുവതിയെയും കാമുകനെയും നഗ്നരാക്കി കരി ഓയില്‍ ഒഴിച്ച് നടത്തി. മധ്യപ്രദേശിലാണ് സംഭവം. വിവാഹിതയായ യുവതിയെയും കാമുകനെയും ഗ്രാമവാസികള്‍ മര്‍ദിച്ച്‌ അവശരാക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ടു. പിന്നീട്‌ രോഷാകുലരായ നാട്ടുകാര്‍ ഇരുവരുടെയും വസ്‌ത്രങ്ങള്‍ വലിച്ചുകീറി ഏകദേശം നഗ്നരാക്കിയ ശേഷം കരിയില്‍ മുക്കി രണ്ട്‌ മണിക്കൂര്‍ നേരത്തോളം മൂന്ന്‌ ഗ്രാമങ്ങളിലൂടെ നടത്തി. ശിക്ഷ നടപ്പാക്കാന്‍ സ്‌ത്രീകളും സജീവമായി പങ്കെടുത്തുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്‌ച ഖൊകാരിയ ഗ്രാമത്തിലാണ്‌ സംഭവം അരങ്ങേറിയത്‌. പ്രദക്ഷിണം നടത്തുമ്പോള്‍ യുവാവിനോട്‌ ചെണ്ടയില്‍ അടിച്ച്‌ ശബ്‌ദമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇരുവരുടെയും മുതുകില്‍ ചാണകച്ചാക്കുകളും കെട്ടിവച്ചിരുന്നു.

ഖൊകാരിയ, ബല്‍വാരി, ബെയ്‌ദിപുര എന്നീ ഗ്രാമങ്ങളിലാണ്‌ യുവതിയെയും കാമുകനെയും നഗ്നരാക്കി പ്രദര്‍ശിപ്പിച്ചത്‌. എന്നാല്‍, സംഭവത്തെ കുറിച്ച്‌ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ്‌ കേസെടുക്കാന്‍ വിസമ്മതിച്ചു. പോലീസില്‍ പരാതി നല്‍കരുതെന്ന്‌ നിയമം കൈയിലെടുത്ത നാട്ടുകാര്‍ ഇരകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :