മാവോയിസ്റ്റുകള്‍ സ്കൂള്‍ തകര്‍ത്തു

പാട്ന| WEBDUNIA|
PTI
ബിഹാറില്‍ മാവോയിസ്റ്റുകള്‍ സ്കൂള്‍ ബോംബ് വച്ച് തകര്‍ത്തു. ജമുയി ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള സ്കൂളാണ് മാവോയിസ്റ്റുകള്‍ തകര്‍ത്തത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം അരങ്ങേറുന്നത്. സിലിണ്ടര്‍ ബോംബ് ഉപയോഗിച്ചാണ് അക്രമികള്‍ സ്‌കൂള്‍ തകര്‍ത്തതെന്ന് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര റാണ പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് നിന്ന് പൊട്ടാത്ത രണ്ട് ബോംബ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇരുന്നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ഏപ്രില്‍ പത്തിന് ലഖിസരായി ജില്ലയിലെ ഒരു ഹൈസ്‌കൂള്‍ കെട്ടിടവും ഇത്തരത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :