അര്‍ദ്ധരാത്രിയില്‍ മാനേജര്‍ സ്കൂള്‍ ഇടിച്ചുനിരത്തി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
നാട്ടുകാരുടെ പ്രതിഷേധങ്ങളും സര്‍ക്കാരിന്റെ ഉത്തരവും കാറ്റില്‍ പറത്തി ഒറ്റ രാത്രികൊണ്ട് മാനേജര്‍ സ്കൂള്‍ കെട്ടിടം ഇടിച്ചു നിരത്തി. ലാഭകരമല്ല എന്ന കാരണം പറഞ്ഞ് ആടച്ചു പൂട്ടാന്‍ അനുമതി വാങ്ങിയ മലാപ്പറമ്പ് എ.യു.പി സ്‌കൂളാണ് നാട്ടുകാരറിയാതെ പൊളിച്ചടുക്കിയത്.

മലാപ്പറമ്പ്‌ സ്വദേശിയായ പ്രേമരാജന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്കൂളാണ്‌ ഇത്. സംഭ്വത്തേത്തുടര്‍ന്ന് മലപ്പറമ്പ് ജംഗ്ഷന്‍ നാട്ടുകാരും അധ്യാപകരുമെല്ലാം ചേര്‍ന്ന്‌ ഉപരോധിക്കുകയും ചെയ്തു. പോളിങ് ബൂത്തായി പ്രവര്‍ത്തിക്കുകയായിരുന്ന സ്കൂളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ പോയതോടെ ജെസിബി ഉപയോഗിച്ച് ആരുമറിയാതെ ഇടിച്ചുനിരത്തുകയായിരുന്നു.

കോഴിക്കോട് നഗരത്തിലെ പയകാല സ്കൂളുകളിലൊന്നായ ഇതിന് 130 വര്‍ഷം പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. ലഭകരമല്ല എന്നുകണ്ട് അടച്ചുപൂട്ടാന്‍ തീരുമാനിച്ച ഈ സ്കൂള്‍ നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് നിലനിര്‍ത്തന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷനുള്‍പ്പടയുള്ള കാര്യങ്ങള്‍ നടക്കാനിരിക്കേയാണ് സ്കൂള്‍ ഇടിച്ചു നിരത്തിയത്. സ്കൂള്‍ തകര്‍ത്തതറിഞ്ഞ്‌ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ രാവിലെ തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ദേശീയപാതയിലെ ഉപരോധം ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്‌.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനു പിന്തുണ പ്രഖ്യപിച്ച് സമരക്കാരോടെപ്പം കൂടിയിട്ടുണ്ട്.‍ ഇതിനിടെ പൊളിച്ചു മാറ്റിയ സ്കൂള്‍ ഉടന്‍ തന്നെ പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് സര്‍ക്കര്‍ അറിയിച്ചു. ഭൂമാഫിയ ബന്ധമാണ് സ്കൂള്‍ ഇടിച്ചു നിരത്തന്‍ കാരണമെന്ന് സൂചനയുണ്ട്. സ്‌കൂള്‍ പൊളിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :