മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

പാട്ന| WEBDUNIA| Last Modified വ്യാഴം, 10 ഏപ്രില്‍ 2014 (08:23 IST)
PTI
ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമുയിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പട്രോളിങ് നടത്തുകയായിരുന്ന ജവാന്‍മാരുടെ ജീപ്പിനു നേരെ പുലര്‍ച്ചെ നാല് മണിയോടെയാണ് ആക്രമണം. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സി‌ആര്‍‌പി‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :