മാലെഗാവ് സ്ഫോടനം: മകോക ചുമത്തേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (13:23 IST)
മാലെഗാവ് സ്ഫോടനക്കേസില്‍ ചുമത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. സാധ്വി പ്രഗ്യ സിംഗ് താക്കൂര്‍, ലഫ്റ്റനന്‍റ് കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം നാലുപേര്‍ക്കെതിരെ മകോക ചുമത്തേണ്ട കാര്യമില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നത്.

എന്നാല്‍ രാഗേഷ് ദത്താ ത്രേയയെന്ന പ്രതിക്കെതിരെ മകോക നിയമം ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. പൂണെ ആസ്ഥാനമായുള്ള ആയുധ വിദഗ്ധനാണ് രാഗേഷ് ദത്താത്രേയ ധവാദെ. പ്രതികളുടെ ജാമ്യാപേക്ഷ ഒരു മാസത്തിനകം പരിഗണിക്കണമെന്നും സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കി.

ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല, ശിവ കീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2008 സെപ്‌തംബര്‍ 29നാണ് മാലെഗാവില്‍ സ്ഫോടനം നടന്നത്. ആറുപേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്.

നാസിക് സെന്‍ട്രല്‍ ജയിലിലാണ് പ്രതികളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ കഴിഞ്ഞവര്‍ഷം ജൂലെ 31ന് 4,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :