മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അദ്ധ്യാപകനെ വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍വെച്ച് വെട്ടി; വീഡിയോ വൈറലാകുന്നു !

മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അദ്ധ്യാപകനെ വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍വെച്ച് വെട്ടി

ഹരിയാന| AISWARYA| Last Modified ശനി, 14 ഒക്‌ടോബര്‍ 2017 (11:21 IST)
സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ചീത്ത പറഞ്ഞ അദ്ധ്യാപകനെ വിദ്യാര്‍ത്ഥി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഹരിയാനയിലെ ഝജാര്‍ ജില്ലയിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ക്ലാസ് റൂമിലെ സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകനെ പിറകിലൂടെ വന്ന് വെട്ടുന്നത് പതിഞ്ഞിട്ടുണ്ട്.

ബാഗില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന കത്തി എടുത്താണ് ഇയാള്‍ അദ്ധ്യാപകനെ കുത്തിയത്. കുത്തേറ്റ് പുറത്തേക്കോടിയ അദ്ധ്യാപകന്റെ പിന്നാലെ ചെന്ന് ഇയാള്‍ വീണ്ടും കുത്തുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :