ഫിലിപ്പീന്‍സ് തീരത്ത് കപ്പല്‍മുങ്ങി; 11 ഇന്ത്യന്‍ ജീവനക്കാരെ കാണാതായി - തെരച്ചില്‍ തുടരുന്നു

ഫിലിപ്പീന്‍സ് തീരത്ത് കപ്പല്‍മുങ്ങി; 11 ഇന്ത്യന്‍ ജീവനക്കാരെ കാണാതായി - തെരച്ചില്‍ തുടരുന്നു

 11 Indian crew , Philippines , crew missing , ship , ചരക്ക് കപ്പല്‍ , ഫിലിപ്പീന്‍സ് , പസഫിക് , എമറാൾഡ് സ്റ്റാർ , ര​ക്ഷാ​പ്ര​വ​ർ​ത്ത​നം
ഒ​ക്കി​നാ​വ| jibin| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (20:42 IST)
ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 11 കപ്പല്‍ ജീവനക്കാരെ കാണാതായി. ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നും ചൈ​ന​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഹോ​ങ്കോം​ഗ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ച​ര​ക്ക് ക​പ്പല്‍ ഒ​ക്കി​നാ​വ ദ്വീ​പി​നു സ​മീ​പം വെച്ചാണ് അപകടത്തില്‍ പെട്ടത്.

പസഫിക് സമുദ്രത്തിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്നാണ് കപ്പൽ മുങ്ങിയത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കപ്പലിൽ ഉണ്ടായിരുന്ന 26 ജീ​വ​ന​ക്കാ​രി​ൽ 15 പേ​രെ ര​ക്ഷ​പെ​ടു​ത്തി. സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കപ്പലിലെ ജീവനക്കാരാണ് ഇവരെ രക്ഷിച്ചത്. എന്നാൽ 11 ജീവനക്കാരെ രക്ഷപെടുത്താൻ അവർക്ക് കഴിഞ്ഞില്ല.

കപ്പൽ പൂർണമായും മുങ്ങിയെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കാണാതായ കപ്പൽ ജീവനക്കാർക്കുവേണ്ടി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും കൊടുങ്കാറ്റി​നെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ക​യാ​ണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :